ന്യൂഡല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വച്ചാല്‍ ജയിലില്‍ പോകേണ്ടിവരില്ല. എന്നാല്‍ കുറഞ്ഞത് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. നേരത്തെ റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. പഴയ 1000 രൂപ, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു പിഴയും നാലു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്നായായിരുന്നു സൂചന. എന്നാല്‍ ജയില്‍ ശിക്ഷയുണ്ടാവില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
