പുതുവര്‍ഷ സന്ദേശം ജനങ്ങളുടെ വേദനയകറ്റും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചു നീക്കുന്നതാവുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ വാക്‌സിനാണ് നോട്ട് അസാധുവാക്കല്‍. സാവധാനമേ പ്രതീക്ഷിച്ച ഫലം ലഭിക്കു. പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച 500,1000 നോട്ടുകള്‍ ബാങ്കിലെത്തിയെന്നതാണ് അസാധുവാക്കലിന്റെ പ്രധാന നേട്ടം. സൂഷ്മ പരിശോധനക്ക് ശേഷമേ ഇതില്‍ കള്ളപ്പണമുണ്ടോയെന്നറിയാന്‍ കഴിയൂ. 50 ദിവസങ്ങള്‍ അവസാനമല്ല. തുടക്കം മാത്രമാണ്.  ഇനിമുതല്‍ സത്യസന്ധരുടെ ബുദ്ധിമുട്ടുകള്‍ കുറയും. അഴിമതിക്കാരുടെ പ്രശ്‌നങ്ങള്‍ കൂടും. കറപ്ഷന്‍ എന്ന സിയെ രക്ഷിക്കാന്‍ മറ്റു നാലു സി കള്‍(കോണ്‍ഗ്രസ് കമ്യൂണിസ്റ്റ്, കമ്യൂണല്‍, കാസിസ്റ്റ്) ഒന്നിച്ചു കൊണ്ടുവരാന്‍ നോട്ട് അസാധുവാക്കലിന് കഴിഞ്ഞു. നോട്ടുപിന്‍വലിക്കലിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ എന്നാല്‍ പ്രധാനമന്ത്രി ദൃഢനിശ്ചയത്തിലാണെന്നും വെങ്കയ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *