ക്ഷീരകര്‍ഷകന് പരമാവധി വില നല്‍കണം

മലപ്പുറം പാല്‍ സംഭരണ- വിതരണ വിലകള്‍ തമ്മിലെ അന്തരം കുറച്ച് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ പരമാവധി വില നല്‍കണമെന്ന് വനം- വന്യജീവി- ക്ഷീരവികസന വകുപ്പു മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. മില്‍മയുടെ മലപ്പുറം ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപന കര്‍മം മൂര്‍ക്കനാട് എ.എം.എല്‍.പി. സ്‌കൂളിനു സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലിന്റെ വില നിര്‍ണയിക്കുന്നതിന് ഹൈക്കോടതി മില്‍മയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അത് കൊണ്ട് കര്‍ഷകന് കൂടുതല്‍ വില ലഭിക്കാന്‍ സര്‍ക്കാറിന്റെ അനുമതിക്ക് കാത്തുനില്‍ക്കേണ്ട. വര്‍ഷം 60 കോടി ലാഭമുള്ള മില്‍മയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഭാരം വരുത്താതെ തന്നെ ക്ഷീരകര്‍ഷകന് ഉയര്‍ന്ന വില നല്‍കാനാവുമെന്ന് മന്ത്രി പറഞ്ഞു.
കന്നുകാലികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം 40,000 പശുക്കളെയും അടുത്ത വര്‍ഷം ബാക്കിയുള്ളവയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ 75 ശതമാനം കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കും. 50 ശതമാനം സംസ്ഥാന സര്‍ക്കാറും 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. കര്‍ഷകര്‍ 25 ശതമാനം വഹിച്ചാല്‍ മതി. പാല്‍ അളക്കുന്ന കര്‍ഷകന് ഒരു ലിറ്റര്‍ പാലിന് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്ന ഒരു രൂപയ്ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സബ്‌സിഡി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതികള്‍ അംഗീകാരം നല്‍കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വികേന്ദ്രീകരണാസൂത്രണ സമിതി ഇത്തരം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ച കാര്യം മന്ത്രി വെളിപ്പെടുത്തി.

 
രണ്ട് വര്‍ഷത്തിനകം കേരളത്തെ പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 70 ശതമാനമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുമെന്നും മലപ്പുറം മില്‍മ പ്ലാന്റിന്റെ പൂര്‍ത്തീകരണത്തിന് കേന്ദ്ര സര്‍ക്കാറിന്റെ ആര്‍.കെ.ബി.വൈ. പദ്ധതിയിലോ മറ്റ് സ്‌കീമുകളിലോ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ വി. സുധാകരന്‍, എം.കെ. റഫീഖ, മങ്കട ബ്ലോക്ക് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാലന്‍, മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, മലബാര്‍ മേഖലാ ചെയര്‍മാന്‍ മറ്റ് മേഖലാ ചെയര്‍മാന്‍മാരായ കല്ലട രമേശ്, പി.എ. ബാലന്‍ മാസ്റ്റര്‍, കെ.എന്‍. സുരേന്ദ്രന്‍ നായര്‍, മുന്‍ എം.എല്‍.എ. സത്യന്‍ മൊകേരി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്,  ഡെപ്യൂട്ടി കലക്ടര്‍ കെ.സി. മോഹനന്‍, മലബാര്‍ മേഖലാ യൂണിയന്‍ മാനെജിങ് ഡയറക്ടര്‍ കെ.ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 
നിര്‍ദ്ദിഷ്ട മലപ്പുറം മില്‍മ ഡെയറി പ്ലാന്റിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിച്ച് പാക്കറ്റുകളാക്കാനുളള ശേഷി ഉണ്‍ണ്ടാവും. മൂര്‍ക്കനാട് പൊട്ടിക്കുഴി എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള 12.4 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് പണിയുന്നത്.  60 കോടി രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റിന് ചെലവ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ജില്ലയിലെയും പാലക്കാട് ജില്ലയിലെ സമീപ പ്രദേശത്തു നിന്നുമുളള പാല്‍ ഈ പ്ലാന്റില്‍ സംഭരിക്കാനാണ് പദ്ധതി. ക്ഷീര സംഘങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രാദേശിക ബള്‍ക്ക് മില്‍ക്ക് കൂളറുകളില്‍ ശീതീകരിച്ച് ഇന്‍സുലേറ്റഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടാങ്കറുകളിലായിരിക്കും പാല്‍ പ്ലാന്റില്‍ എത്തിക്കുക.
അധികമുളള പാല്‍, നെയ്യ്, തൈര്, സംഭാരം, വെണ്ണ മുതലായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുളള സൗകര്യം ഈ പ്ലാന്റില്‍ ഉണ്ടണ്‍ായിരിക്കും.  പദ്ധതിയുടെ ആദ്യഘട്ടമായി ചുറ്റുമതില്‍, അപ്രോച്ച് റോഡ്, ഫാക്ടറി കോംപൗണ്‍ിനകത്തുളള റോഡുകള്‍ മുതലായവ തീര്‍ക്കും. രണ്‍ണ്ടാംഘട്ടത്തിന്റെ ടെണ്‍ണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതേയുളളു. പ്രധാന ഫാക്ടറി കെട്ടിടം, ഓഫീസ് കാന്റീന്‍, ജോലിക്കാരുടെ വിശ്രമ മന്ദിരം, ഐസ് പ്ലാന്റ് കെട്ടിടം, ബോയിലര്‍ ഹൗസ്, മലിനജല സംസ്‌കരണ പ്ലാന്റ് മുതലായവ നിലവില്‍ വരും. മൂന്നാം ഘട്ടത്തിലായിരിക്കും യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുക.
ഇപ്പോള്‍ ജില്ലയില്‍ വിതരണം ചെയ്യുന്ന പാലും പാല്‍ ഉത്പന്നങ്ങളും വയനാട്, പാലക്കാട്, കോഴിക്കോട് പ്ലാന്റുകളില്‍ നിന്നാണ് എത്തുന്നത്. മലപ്പുറം ഡെയറി പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോട് കൂടി, ഇത് പുര്‍ണ്ണമായും ജില്ലയില്‍ തന്നെ ഉത്പാദിപ്പിച്ച്, സംഭരിച്ച്, സംസ്‌ക്കരിച്ച് വിപണനം നടത്തുന്നതിന് സാധ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *