നിലമ്പൂര്‍ കാളികാവ്: മാവോയിസ്റ്റ് അക്രമണം നടത്തിയതിന്റെ ആസൂത്രണ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. നിലമ്പൂര്‍, അട്ടപ്പാടി വനമേഖലയില്‍ അക്രമണങ്ങളുടെ രേഖകളാണ് ലഭിച്ചത്. രണ്ടിടങ്ങളിലും വനംവകുപ്പിന്റെ ഔട്ട് പോസ്റ്റുകള്‍ അക്രമിക്കുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ ലഭിച്ചതോടെ അക്രമണത്തിലുള്ള മാവോയിസ്റ്റുകളുടെ പങ്ക് ഉറപ്പാക്കിയി. നിലമ്പൂര്‍ വനമേഖലയില്‍ ടി.കെ കോളനിയിലെ രണ്ട് ഔട്ട് പോസ്റ്റുകളും അട്ടപ്പാടി അഗളി ആനവയിലെ രണ്ടെണ്ണവുമാണ് മാവോയിസ്റ്റുകള്‍ തകര്‍ത്ത് തീയിട്ട് നശിപ്പിച്ചത്.
രണ്ടിടങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിന് മലയാളത്തിലാണ് ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുള്ളത്. പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ശത്രുക്കള്‍ എന്നാണ് രേഖയില്‍ പാരാമര്‍ശിച്ചിട്ടുള്ളത്. പൂക്കോട്ടുംപാടം ടി.കെ കോളനിയിലെ ഔട്ട് പോസ്റ്റും സമീപമുള്ള സൈലന്റ് വാലി ബഫര്‍ സോണിലെ ഔട്ട് പോസ്റ്റുമാണ് അക്രമത്തിനിരയാക്കിയത്. 2015 ഡിസംബര്‍ 18 ന് രാത്രിയാണ് രണ്ട് ഔട്ട് പോസ്റ്റുകളും അക്രമിച്ചത്.
പദ്ധതി നടപ്പിലാക്കേണ്ട മുന്‍കരുതല്‍ ഉള്‍കാട്ടിലൂടെയുള്ള പാതകള്‍ അക്രമണ ദൗത്യം ഏല്‍പ്പിച്ചവരുടെ എണ്ണം തുടങ്ങിയ രേഖയില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അക്രമിച്ചതിന് ശേഷം ആയുധങ്ങള്‍ പോലെയുള്ളവ കൈവശപ്പെടുത്തുവാനും അവശേഷിക്കുന്നവ തീവെച്ച് നശിപ്പിക്കാനും ആസൂത്രണ രേഖയില്‍ നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്.
ടി.കെ കോളനിയിലെ ദൗത്യത്തിന് എട്ട് പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ആരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഒരോരുത്തരുടേയും ചുമതലകള്‍ വിവരിച്ചിട്ടുണ്ട്. ഒരാള്‍ കാവല്‍ നില്‍ക്കാനും കാവല്‍ക്കാരന്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശത്രു വിനെ നേരിടാന്‍ നാല് പേര്, ഔട്ട് പോസ്റ്റ് അക്രമിക്കാന്‍ എന്നിങ്ങനെയാണ് ആസൂത്രണ രേഖയില്‍ ക്രമീകരിച്ചിട്ടുള്ളത്. സംഭവം പ്രചരിപ്പിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അട്ടപ്പാടി വനമേഖലയിലെ ആനവായിലെ ഔട്ട് പോസ്റ്റുകള്‍ തകര്‍ത്തത്. 2014 ഡിസംബര്‍ 31 ന് ആണ് ആറു പേരെയാണ് ചുമതല നല്‍കിയിരുന്നത്. ഇടയില്‍ നില്‍ക്കുന്ന കാവല്‍ക്കാരുടെ എണ്ണം നാലാക്കി കുറച്ചതല്ലാതെ മറ്റു മാറ്റങ്ങളില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വ്യക്തമായ പരിശീലനം നല്‍കിയതായും രേഖയിലുണ്ട്. ദൗത്യസംഘം രാത്രി ഉള്‍പടെ പരിശീലനം നടത്തിയിട്ടുണ്ടെന്നും എല്ലാ നിലക്കും പ്രാപ്തരാണെന്നും കര്‍മ രേഖയില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വിലയിരുത്താനെത്തിയ സംഘത്തലവനാണ് മാര്‍ഗരേഖ തയ്യാറാക്കിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. മാര്‍ഗരേഖയുടെ ഒടുവില്‍ നടത്തിയ പരാമര്‍ശമാണ് നിഗമനത്തിന് ആധാരം. ഔട്ട് പോസ്റ്റുകള്‍ അക്രമിച്ചതിന് ശേഷം നിര്‍ദ്ദേശിച്ചതിലും അധികം സാധനങ്ങള്‍ ശേഖരിച്ചതിനെതിരെ അവലോകനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.
കണ്ടെടുക്കപ്പെട്ട വസ്തുക്കള്‍ എന്ന തലക്കെട്ടില്‍ സാധനങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. നാല് സൗരോര്‍ജ പാനലുകള്‍, രണ്ട് ബേസെറ്റ്, അരി, പരിപ്പ്, മറ്റു ഭക്ഷണ സാധനങ്ങള്‍, തുണികള്‍, ഷൂ, പുതപ്പുകള്‍ എന്നിവയാണ് എടുത്തിട്ടുള്ളത്. ആവശ്യമുള്ള അത്ര എടുത്താല്‍ മതിയായിരുന്നുവെന്നാണ് പറയുന്നത്. കാലാവസ്ഥക്കനുസരിച്ച് പോയി ശരിയായ വഴി കണ്ടറിയേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
ടി.കെ കോളനിയിലെ ഔട്ട് പോസ്റ്റ് തകര്‍ത്തതിനെതിരെ 818/2015, 819/2015 ക്രൈം നമ്പറുകളില്‍ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളായ സുന്ദരി, ആശ, സോമന്‍, എന്നിവര്‍ ഉള്‍പടെ 10 പേര്‍ക്കെതിരെയാണ് കേസ്. മാവോയിസ്റ്റുകളുടെ ആസൂത്രണ രേഖ അനുസരിച്ച് എട്ട് പേരാണുള്ളത്. ആളുകളുടെ എണ്ണത്തില്‍ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. ആനവായിലെ രണ്ട് ഔട്ട് പോസ്റ്റുകള്‍ തകര്‍ത്തതിനെതിരെ അഗളി പോലീസ് സ്റ്റേഷനില്‍ 4/2015 ത്രൈം നമ്പര്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. സുന്ദരന്‍ എന്ന ഉണ്ണികൃഷ്ണന്‍, മുണ്ടി മഹാലീഗം, വിക്രം ഗൗഡ, വേല്‍മുരുകന്‍ തുടങ്ങിയരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
മാവോയിസ്റ്റുകളില്‍ തന്നെ അക്രമത്തിനുള്ള ആസൂത്രണ രേഖ ലഭിച്ചത് കേസ് ബലപ്പെടുത്തുന്ന തെളിവാണെന്ന് പോലീസ് പറഞ്ഞു. കേസിന്റെ തുടര്‍ അന്വേഷണത്തിനും ഇവ വളരേയധികം സഹായകമാവുമെന്ന അഭിപ്രായമുണ്ട്.
