ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍. രാജ്യത്തിന്റെ സൈനിക ശേഷിയോട് ഏറ്റുമുട്ടാനാവില്ലെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം ശക്തമായിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സഹായത്തോടെ യു എസ് നടത്തുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്വയരക്ഷക്ക് ആണവായുധമടക്കം സൈനിക ശേഷി വര്‍ധിപ്പിക്കും. രണ്ട് ആണവ പരീക്ഷണങ്ങളും ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളും 2016ല്‍ ഉത്തര കൊറിയ നടത്തിയത് വിവാദമായിരുന്നു. ഐക്യ രാഷ്ട്ര സഭയുടെയും യു എസ് അടക്കമുള്ള രാജ്യങ്ങളുടെയും ഉപരോധത്തിനിടെയാണ് മിസൈല്‍ പരീക്ഷണം വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *