ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ എത്ര ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് അറിയില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. എന്നാല്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു വരികയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കണക്കുകള്‍ പരിശോധിച്ചുവരികയാണ്.
കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്.
നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്.
