ദില്ലി: എഐസിസി പ്രതിഷേധ കണ്‍വെന്‍ഷനായ ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍ നടക്കും. നോട്ട് അസാധുവാക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ജന്‍വേദന സമ്മേളനം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ദില്ലിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് കോണ്‍ഗ്രസ് ആവേശത്തോടെ ഉറ്റു നോക്കുന്ന ജന്‍വേദന സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും. നോട്ട് അസാധുവാക്കല്‍ വിഷയത്തിലെ പാര്‍ട്ടിയുടെ തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന് കണ്വെന്ഷന് വേദിയാകും.
കേരളത്തില്‍ നിന്നും വി എം സുധീരന്, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെ 100 ഓളം നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും . ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല. ഹൈക്കമാന്‍ഡിനോടുള്ള പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത് എന്നാണ് സൂചന.
പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, ഡിസിസി അധ്യക്ഷന്മാര്, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, കോര്പ്പറേഷന്, മുനിസിപ്പല്‍ കക്ഷിനേതാക്കള്‍, എഐസിസി നിയമിച്ചിട്ടുള്ള സംസ്ഥാന കോഓഡിനേറ്റര്‍മാര്‍, പോഷക സംഘടനകളുടെ ദേശീയഭാരവാഹികള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുന്നത്.
