ന്യുഡല്‍ഹി: ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ഹിന്ദുദൈവങ്ങളായ ശ്രീകൃഷ്ണന്റേയും രാമന്റെയും വിവേകാനന്ദന്, ഗുരു ഗോവിന്ദ് സിങ് എന്നിവരുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇപ്പോഴാണ് ഭരണഘടന തയ്യാറാക്കുന്നതെങ്കില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ക്കാന്‍ അനുമതി നല്കുമായിരുന്നോ എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ഡല്‍ഹിയില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരും നയതന്ത്ര പ്രതിനിധികളും അടക്കം പ്രമുഖര്‍ പങ്കെടുത്ത സെമിനാറിലാണ് രവിശങ്കര്‍ പ്രസാദ് പരാമര്‍ശം നടത്തിയത്. മൗലികാവകാശങ്ങള്‍ പറയുന്ന പേജിന്റെ മുകളില്‍ ലങ്കജയത്തിന് ശേഷം തിരിച്ചു വന്ന രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമുണ്ട്.
നിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് പറയുന്ന ഭാഗത്ത് കുരുക്ഷേത്രത്തില്‍ അര്ജുനന് ശ്രീകൃഷ്ണന് ഉപദേശം നല്‍കുന്നതിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വിക്രമാദിത്യന്റെ കാലത്തെ ചിത്രങ്ങളും ഭരണഘടനയില്‍ ഉണ്ടായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
