ഹൈദരാബാദ്: ഹൈദരാബാദിലെ വിഖറാബാദില്‍ ദര്‍ഗയിലെ മുത്വവല്ലിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പി യദിയ (22), ബഗായ (32), ജി രാജു (28), എസ് ആനന്ദ് (27), ബി നരസിംഹുലു (22), വെങ്കടേഷ് (24), നരസിംഹുലു (19), രാജേഷ് (23) ജങ്കിയ (25), ബി നരസിംഹു (21), രഘുവേന്ദ്ര (18), എം നരസിംലു (25), ബി യാദ്ഗിരി (25) തുടങ്ങിയവരാണ് അറസ്റ്റിയത്. പാര്ഗിയിലെ ദര്‍ഗയില്‍ മുത്വവല്ലിയായ സയ്യിദ് ഷാ ഷുജാഉദ്ദീന് ഹുസൈനി ചിസ്തി ഖാദിരി (43)യാണ് കൊല്ലപ്പെട്ടത്.
ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8.30 മണിയോടെ 25 ലധികം വരുന്ന സംഘം മാരകായുധങ്ങളുമായി ഖാദിരിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഖാദിരി കൊല്ലപ്പെട്ടത്. ഖാദിരിയുടെ മക്കളായ സയ്യിദ് സൈഫുദ്ദീനും, സയ്യിദ് ഇമാമിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
കേസില്‍ 12 പേര് കൂടി പിടിയിലാകാനുണ്ടെന്ന് പര്‍ഗി ഡി എസ് പി മുഹമ്മദ് അഷ്ഫാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
