റിയാദ്: പ്രമുഖര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നത് പതിവാക്കിയ ബിജെപിക്കെതിരെ മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായ കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. സൗദിയില്‍ സന്ദര്‍ശനം നടത്തവെ കമലിനേയും എം.ടി യേയും അധിക്ഷേപിക്കുന്നതിനെ ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. വിവാദമുണ്ടാക്കി മലയാളിയുടെ പ്രതികരണ ശേഷി അറിയാനുള്ള പരിശോധനയാണ് ബിജെപി നടത്തുന്നത്.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നത് അന്തസാണ്. എന്നാല്‍ ദേശീയ ഗാന വിഷയത്തെ ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത്തരം വിവാദ പ്രസ്താവനകള്‍ നോട്ടു നിരോധനം പോലെ ജനങ്ങള്‍ക്കുമേലുള്ള ഒരു ടെസ്റ്റ് ഡോസാണ്.
ഇതില്‍ ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത ഘട്ടത്തില്‍ എങ്ങനെ ദ്രോഹിക്കാമെന്നാണ് മോദി ആലോചിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് മറ്റൊരു സംസ്ഥാനത്തു ചെന്ന് മലയാളികളോട് സംസാരിക്കാനാവില്ല എന്ന് പറയുന്നതിലെ ധാര്‍ഷ്ട്യം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നത്. നോട്ടു നിരോധം പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. എല്ലാരേയും ബാധിക്കുന്ന കാര്യത്തില്‍ പ്രതികരണ ശേഷി എങ്ങനെയുണ്ടെന്ന് നോക്കുകയാണ്. ഈ വിഷയത്തില്‍ ആകെ പ്രതികരിച്ചത് കേരളവും ബംഗാളും ഡല്‍ഹിയും മാത്രമാണ്.
അടിയന്തരാവസ്ഥയില്‍ ഉണ്ടായതിനേക്കാള്‍ വലിയ അക്രമമാണ് ഇന്ത്യയില്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്ക് മേലുണ്ടായിരിക്കുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും മറ്റു വിവാദങ്ങളെ സംബന്ധിച്ച് ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
