ഡെറാഡൂണ്‍: ആര്‍എസ്എസ്സിനെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ പതാകയെ ബഹുമാനിക്കാത്തവരാണ് ആര്‍എസ്എസ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 52 വര്‍ഷത്തോളം ആര്‍എസ്എസ്സിന്റെ നാഗ്പൂരിലെ ആസ്ഥാന മന്ദിരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിട്ടില്ല. അവര്‍ സല്യൂട്ട് ചെയ്ത് ശീലിച്ചത് കാവി പതാകയെയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഖാദി കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ചതിനെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി. രാജ്യത്തിനായി ജീവന് ത്യജിച്ച വ്യക്തിയുടെ ചിത്രമാണ് മോദി എടുത്തുമാറ്റിയതെന്ന് രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കിയതിലൂടെ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ കേന്ദ്രസര്‍ക്കാര്‍ കൊലയ്ക്കു കൊടുത്തുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് ആര്‍ബിഐ സ്വയം ഭരണാധികാരമുള്ള സംവിധാനമായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ആര്‍ബി ഐയുടെ ആത്മാവിനെത്തന്നെ മോദി കൊലപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു.
