മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിച്ചു

ചെന്നൈ: ജല്ലിക്കെട്ട് നടത്തുന്നതിനായി താല്‍കാലിക പ്രശ്‌നപരിഹാരത്തില്‍ ഒതുങ്ങുന്നില്ലെന്നും സ്ഥിരമായൊരു പരിഹാരമാണെന്നും ചൂണ്ടിക്കാട്ടി പ്രക്ഷോഭം വീണ്ടും ശക്തമാക്കുകയാണ് തമിഴ് നാട്ടില്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മധുരയിലെ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പിനെ തുടര്‍ന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജല്ലിക്കെട്ട് മുടങ്ങിയത്.

സമരസമിതിയുടെ ആവശ്യപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉന്നതതല യോഗം വിളിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. അതേ സമയം പലയിടങ്ങളിലും ജല്ലിക്കെട്ട് നടന്നു.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മത്സരം നടക്കുന്ന വേദിക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അദ്ദേഹം വരുന്ന വാഹനം തടഞ്ഞു. ഇതിന് പുറമെ മത്സരത്തിന് ആവശ്യമായ കാളകളേയും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയസമരം ശക്തമായതോടെയാണ് പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ജനകീയസമരം ഏറ്റവും ശക്തമായ ചെന്നൈയില്‍ ഇരുനൂറോളം പേര്‍ തുടങ്ങിവെച്ച സമരത്തില്‍ തുടര്‍ന്ന് വന്‍ജനപങ്കാളിത്തമാണ് പിന്നീടുണ്ടായത്. സര്‍ക്കാര്‍ ശനിയാഴ്ച ജെല്ലിക്കെട്ട് നടത്തുന്നതിനായി ഓര്‍ഡിന്‍സ് കൊണ്ടു വന്നിരുന്നു. എന്നാല്‍ താല്‍കാലികമായ ഓര്‍ഡിന്‍സ് പോര എന്ന നിലപാടിലാണ് സമരസമിതി സ്വീകരിച്ചത്. ഇതിനായി നിയമ നിര്‍മ്മാണം നടത്തണമെന്നാണ് ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *