മലപ്പുറം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതിന്റെ ജാള്യത മറക്കാനാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോണ്‍ഗ്രസിനെതിരെയുള്ള ലേഖനമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ അക്കാദമി സമരം പൊളിഞ്ഞതു സംബന്ധിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധ്യപ്പെടുത്താവുന്ന ഒരു ന്യായീകരണവും സി പി ഐ എമ്മിനില്ലെന്നും സുധീരന്‍ മലപ്പുറത്ത് പറഞ്ഞു.
കള്ളകഥകളാണ് ഇപ്പോള്‍ സി പി എം പ്രചരിപ്പിക്കുന്നത്. ലോ അക്കാദമിയില്‍ കെ എസ് യുവാണ് ഇആദ്യം സമരം തുടങ്ങിയത്. പിന്നീട് എ ഐ എസ് എഫും , എം എസ് എഫും രംഗത്ത് വന്നു. കെ മുരളീധരന്റെ ഇടപെടല്‍ സമരം ശക്തമാകാന്‍ സഹായിച്ചു. സഹചര്യങ്ങള്‍ ഇതായിരിക്കെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഒറ്റപ്പെട്ട സി പി എമ്മും എസ് എഫ് ഐയും കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
