തന്നെ നോക്കി ചിരിക്കരുതെന്ന് പളനിസ്വാമിയോട് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ. പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ആദ്യ ഉപദേശം എത്തി. നിയമസഭയില്‍ വരുന്‌പോള്‍ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന ‘വിവാദ ചിരി’ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം.

അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീര്‍ശെല്‍വത്തെ നോക്കി സ്റ്റാലിന്‍ നിയമസഭയില്‍ ചിരിച്ചതിന്റെ അര്‍ഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആരോപിച്ചായിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന്‍ ഉപദേശിച്ചത്.

മനുഷ്യര്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പളനിസ്വാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെയ്തതതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

വ്യാഴാഴ്ചയാണ് പളനിസ്വാമിയുടെ നേതൃത്വത്തില്‍ 31 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ശശികലയുടെ ഏറ്റവും വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ആളാണ് പളനിസ്വാമി.

Leave a Reply

Your email address will not be published. Required fields are marked *