തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തില്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞു. സാധാരണ നിലയില്‍ എത്താന്‍ എത്രകാലമെടുക്കുമെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ഗവര്‍ണര്‍ പി.സദാശിവം ചൂണ്ടിക്കാട്ടി.
മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരും. സുതാര്യത, കാര്യക്ഷമത, ഉത്തവാദിത്തം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ പൊതുസേവന നിയമത്തിലുണ്ടാകും. സംസ്ഥാനം കെടിയ വരള്‍ച്ചയെയാണ് നേരിടുന്നത്. വ്യാാസായിക ഉത്പാദനത്തില്‍ ഇടിവുണ്ടായി. വലിയ തോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇത് തൊഴിലില്ലായ് നിരക്ക് കൂട്ടുന്നു. റബ്ബര്‍ കഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. അരിയില്ല, പണിയില്ല, വെള്ളമില്ല എന്നെഴുതിയ ബാനറും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്നാല്‍ സഭ തടസ്സപ്പെടുത്തുന്ന നടപടികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
