ജക്കാര്‍ത്ത: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മാര്‍ച്ചില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. മാര്‍ച്ച് ആദ്യവാരമാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലെത്തുന്നതെന്നു കാബിനെറ്റ് സെക്രട്ടറി പ്രമനോ അനഗ് പറഞ്ഞു. രാജാവിന്റെ യാത്ര റിയാദിലെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഒന്‍പതു വരെയാണ് സന്ദര്‍ശനം. മാര്‍ച്ച് ഒന്നിന് ഇന്തോനേഷ്യയില്‍ എത്തുന്ന രാജാവ് ആറ് ദിവസം ബാലിയില്‍ ചെലവഴിക്കും.
സൗദി രാജാവിന്റെ സന്ദര്‍ശനങ്ങള്‍ വിവിധ രാജ്യങ്ങളിലെ ടൂറിസം വ്യവസയങ്ങള്‍ക്കു വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുര്‍ക്കി സന്ദര്‍ശനത്തിനായി 180 ലക്ഷം യുഎസ് ഡോളറാണ് സല്‍മാന്‍ രാജാവ് ചെലവഴിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്.
