മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാംജാസ് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

രാംജാസ് കോളജിലുണ്ടായ സംഭവം ഒറ്റപ്പെട്ട ആക്രമണമല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഘപരിവാര്‍ നിലപാടുകളോട് വിയോജിക്കുന്നവരെയെല്ലാം അവര്‍ ആക്രമിക്കുന്ന രീതിയാണുള്ളത്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആക്രമണങ്ങള്‍. ഇന്ത്യയിലെ എല്ലാ രാജ്യസ്‌നേഹികളും പുരോഗമന ചിന്താഗതിക്കാരും സംഘപരിവാറിന്റെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ ഒന്നിക്കേണ്ട സമയമെത്തിയിരിക്കുകയാണെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *