സമരങ്ങളെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കുന്നു: മുല്ലപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: പൗരത്വബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമസ്ത മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനം. ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാകൂവെന്ന തലക്കെട്ടോടെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലാണ് മുല്ലപ്പള്ളിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നത്. ഇത്തരക്കാര്‍ പൗരത്വബില്ലിനെതിരെയുള്ള സമരത്തെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നവരാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ‘ ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയവും Read More …

ത്രിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ജവാദ് സരീഫ് കൂടിക്കാഴ്ച്ച നടത്തും. ഡല്‍ഹിയില്‍ വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുമായി നാളെ മൂന്നരയോടെയാണ് ജവാദ് സരീഫ് ഔദ്യോഗിക കൂടിക്കാഴ്ച്ച Read More …

പട്ടികളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍പ്രദേശല്ല

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന്‍ പറഞ്ഞ സംസ്ഥാന ബിജെപി അധ്യക്ഷന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്‍റെ വാക്കുകള്‍ അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാത്രമല്ല നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ Read More …

സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയില്‍നിന്ന് ഉടന്‍ മാറണമെന്ന് നോട്ടീസ്‌

: സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ ഉടന്‍തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് നോട്ടീസ്. ഇത്തരം വായ്പകള്‍ നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവര്‍ക്ക് നോട്ടീസയക്കാന്‍ തുടങ്ങിയത്. 2019 ഒക്ടോബര്‍ ഒന്നിനുശേഷം അനുവദിച്ച സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ക്കുള്ള പലിശയിളവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകള്‍ പെട്ടെന്ന് കിസാന്‍ക്രെഡിറ്റ് കാര്‍ഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന Read More …

വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു; 10 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികളെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അധ്യാപകനെ പുറത്താക്കിയതില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍. പ്രിന്‍സിപ്പല്‍ ദേവപ്രിയയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു. ചേളന്നൂര്‍ എസ്‌എന്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം താല്‍കാലിക അധ്യാപകനായ Read More …

ഹാരിയും മേഗനും ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവി ഒഴിയും

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുകയെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. രാജകുടുംബാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ക്രിയാത്മകമായ തീരുമാനത്തില്‍ എത്തിയതെന്ന് എലിസബത്ത് രാജ്ഞി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ ബ്രിട്ടന്‍ വിട്ടു കാനഡയില്‍ ഇനിയുള്ള കാലം ചെലവഴിക്കാനുള്ള ദമ്ബതികളുടെ തീരുമാനത്തില്‍ സ്ഥിരീകരണമായി. എന്നാല്‍ ഇരുവരും Read More …

പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സര്‍ക്കാര്‍

ലഖ്നോ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. നിയമം നടപ്പിലാക്കാനായി കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. വിവരശേഖരണം തുടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 Read More …

പൗരത്വ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിഷയം സുപ്രീംകോടതി ഇരുപത്തിമൂന്നിന് പരിഗണിക്കാനിരിക്കെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ 131ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് Read More …