പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍, യാത്രാക്കൂലി നിയന്ത്രിക്കാന്‍ കോര്‍പ്പസ് ഫണ്ട്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി Read More …

കാണാതായ ദീപക്ക് നാട്ടിലെത്തി; പോലീസിനെതിരേ ഇര്‍ഷാദിന്‍റെ കുടുംബം

കോഴിക്കോട്: കാണാതായ ദീപക് ആറുമാസത്തിനുശേഷം തിരികെ നാട്ടിലെത്തിയതോടെ പോലീസ് പ്രതിരോധത്തില്‍. പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹം, കാണാതായ ദീപക്കിന്‍റേതെന്നു കരുതി സംസ്കരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി ഇര്‍ഷാദിന്‍റെ കുടുംബം രംഗത്തെത്തിയതാണ് കാരണം. ഡിഎന്‍എ പരിശോധനാഫലം ലഭിക്കുംമുമ്ബ് സംസ്കാരം നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സാവകാശം കിട്ടിയെന്നും ഇര്‍ഷാദിന്‍റെ Read More …

സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

പോക്സോ കേസില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്ബിന്‍ കാലാ വീട്ടില്‍ ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്. സ്വകാര്യ സ്കൂള്‍ അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേര്‍ന്ന് ട്യൂഷന്‍ സെന്ററും നടത്തി വരുന്നുണ്ട്. അധ്യാപകന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായെത്തിയ വിദ്യാര്‍ത്ഥികളെ സിനിമ കാണിക്കുന്നതിനിടെ Read More …

ബഹ്‌റൈനിലെത്താന്‍ കൊവിഡ് വാക്‌സിന്റെ മൂന്ന് ഷോട്ടുകള്‍ നിര്‍ബന്ധം; സൗദി പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശം

ബഹ്റൈനിലേക്ക് എത്താന്‍ സൗദി യുവാക്കള്‍ക്ക് ഇനി പുതിയ കൊവിഡ് വാക്സിന്‍ നിയമം. കിംഗ് ഫഹദ് കോസ്വേയിലൂടെ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള സൗദി അറേബ്യയിലെ പൗരന്മാര്‍ ഇനി കൊവിഡ് -19 വാക്‌സിനുകളുടെ മൂന്ന് ഷോട്ടുകള്‍ എടുത്തിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയുടെ നിയമാവലി അനുസരിച്ച്‌ രണ്ടാമത്തെ ഷോട്ട് എടുത്ത് എട്ട് Read More …

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ

കല്‍പ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ആശുപത്രിയിലാകാന്‍ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികള്‍ക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. Read More …

സാമ്ബത്തിക വളര്‍ച്ച 12.01%, കടക്കെണിയിലും വളര്‍ന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയും കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും അതിജീവിച്ച്‌ കേരളം ഈ സാമ്ബത്തിക വര്‍ഷം 12.01 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചു. കൊവിഡ് കാലത്ത് നെഗറ്റീവിലേക്ക് ( -8.43) കൂപ്പുകുത്തിയ സ്ഥിതിയില്‍ നിന്നാണ് കുതിച്ചുകയറ്രം. 2012-13ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചയാണിത്. നികുതി നികുതിയേതര വരുമാനം ഈ സാമ്ബത്തിക വര്‍ഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ Read More …

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു; റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി. സര്‍വകാല റെക്കോര്‍ഡാണിത്. ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് Read More …

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന Read More …