ഹൈക്കോടതി വിധി ; പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുന്നതാണ് കോടതിവിധി. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സി.പി.എം ശൈലിയെ നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഇതോടെ നഷ്ടപ്പെട്ടുവെന്നും Read More …

സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജയാബച്ചന്‍

ന്യൂഡല്‍ഹി : നടി ജയാബച്ചന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് ഈ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുക. യു.പിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുന്‍പ് രണ്ടുവട്ടം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004 ലും 2012 ലുമായിരുന്നു Read More …

പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാന്‍ ലേബര്‍ റൂമില്‍ എത്തി; ഒടുവില്‍ കാമുകന്‍ ബോധംകെട്ട് വീണു

പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തി ഒടുവില്‍ അവിടുത്തെ കാഴ്ചകള്‍ കണ്ട് ബോധം കെട്ടുവീണ കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബിര്‍മിന്‍ഗാം ആശുപത്രിയിലാണ് സംഭവം നടന്നത്. പങ്കാളിയായ എമിയെ പ്രസവ സമയത്ത് ആശ്വസിപ്പിക്കാനായിരുന്നു ബെന്‍ ലേബര്‍ റൂമില്‍ എത്തിയത്. ലേബര്‍ റൂമില്‍ എത്തിയ ബെന്‍ ആദ്യം എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള Read More …

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണം

സോള്‍ : പ്രശസ്ത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ ചിത്രീകരണത്തിനായി എത്തിയ നടിയെ മുറിയില്‍വെച്ച്‌ പീഡിപ്പിച്ചുവെന്നും പല തവണ അപമര്യാദയായി പെരുമാറിയെന്നുമാണ് പഴയകാല നടി സംവിധായകനെതിരെ Read More …

പ്രവാസികള്‍ക്ക് ഇരുട്ടടിയായി കൂട്ട പിരിച്ചുവിടല്‍ തുടരുന്നു

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ഇരുട്ടടിയായി കൂട്ട പിരിച്ചുവിടല്‍ നടപടികള്‍ തുടരുന്നു. സര്‍ക്കാരിന്റെയും പൊതു സ്ഥാപനങ്ങളിലെയും സ്വദേശിവത്കരണ നടപടികള്‍ പൂര്‍ണ്ണമായും 2022 ഓടെ പൂര്‍ത്തീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓരോ വര്‍ഷവും ഒരു നിശ്ചിത സംഖ്യ സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടികള്‍ നടപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ Read More …

ആഹ്ലാദം പ്രകടിപ്പിച്ചത് കെഎസ്ആര്‍ടിസി ബസ്സ് എറിഞ്ഞു തകര്‍ത്ത്; ബിജെപി പ്രവര്‍ത്തകന്‍ ജയിലിലായി

വടകര: ആഹ്ലാദം വരുമ്ബൊഴും പ്രതിഷേധം കൂടുമ്ബോഴും എല്ലാം തകര്‍ക്കപ്പെടുന്നത് നമ്മുടെ ആന വണ്ടികള്‍ തന്നെ. ആഹ്ലാദ പ്രകടനം പ്രതിഷേധ പ്രകടനമായതോടെ വടകരയില്‍ ഒരു സംസ്ഥാന റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസ് പെരുവഴിയിലായി. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം കെഎസ്‌ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്ത കേസ്സില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.പുതുപ്പണം ചീളുപറമ്ബത്ത് അജേന്ദ്രനെയാണ്(45)വടകര എസ്‌ഐ Read More …

ശുഹൈബ് വധം; ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കുമ്മനം

കൊച്ചി: ശുഹൈബ് വധത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം. പിണറായി വിജയന്‍ ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും, കോടതിയില്‍ നിന്ന് ഇത്രയധികം തിരിച്ചടികള്‍ നേരിട്ട Read More …

ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. ശുഹൈബ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല