വീട്ടമ്മയെ ആക്രമിച്ച് ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആസാം സ്വദേശി അറസ്റ്റില്‍
അങ്കമാലി: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടിെന്റ വാതിലുകള്‍ അടിച്ച് തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. Read More …
