ഐഎന്എസ് വിക്രാന്ത്; യുദ്ധ വിമാനങ്ങളുടെ പരീക്ഷണ റിപ്പോര്ട്ടുകള് വിലയിരുത്തി നാവികസേന.
ന്യൂഡല്ഹി: യുദ്ധവിമാനങ്ങള് വാങ്ങുന്നതിന് മുന്നോടിയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണ റിപ്പോര്ട്ടുകള് വിലയിരുത്തി നാവികസേന. തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്എസ് വിക്രാന്തിന്റെ പ്രവര്ത്തനങ്ങള്ക്കായാണ് യുദ്ധവിമാനങ്ങള് വാങ്ങുന്നത്. നാല് ദശലക്ഷം ഡോളര് മുതല്മുടക്കില് യുഎസില് നിന്നാണ് വിമാനങ്ങള് വാങ്ങുന്നത്. ട്രയല് ടീം ഗോവ കേന്ദ്രത്തില് പരീക്ഷണങ്ങള് നടത്തി നാവികസേനയ്ക്ക് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു.ഇതിന്റെ മൂല്യനിര്ണ്ണയം അന്തിമഘട്ടത്തിലാണെന്ന് സര്ക്കാര് വൃത്തങ്ങള് വ്യക്തമാക്കി. Read More …
