നിയമസഭാംഗമായി കൂടുതല്‍ കാലം; ഉമ്മന്‍ ചാണ്ടിക്ക് അഭിനന്ദനവുമായി സ്പീക്കര്‍

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ എം ബി രാജേഷ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. 2022 ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. കെ എം മാണിയുടെ 18728 ദിവസമെന്ന റെക്കോര്‍ഡാണ് ഉമ്മന്‍ Read More …

പ്രകൃതിക്ഷോഭമുണ്ടായ മേഖലകളില്‍ ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭമുണ്ടായ മേഖലകളില്‍ ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ദുരന്തമേഖലയില്‍ ആളുകള്‍ ചുമ്മാ കാഴ്ച കാണാന്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ – മണിക്കൂറില്‍ Read More …

യുവതി ആറ്റിലേക്ക് എടുത്തുചാടി; സാഹസികമായി രക്ഷിച്ച്‌ അഗ്‌നിരക്ഷാസേന

പത്തനംതിട്ട തിരുവല്ലയില്‍ ആറ്റിലേക്ക് ചാടിയ യുവതിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആയിരുന്നു യുവതി ആറ്റിലേക്ക് ചാടിയത്. ദൃക്‌സാക്ഷികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം മണിമല ആറ്റിലേക്ക് ചാടുകയായിരുന്നു. ദൃക്‌സാക്ഷികളായ കാല്‍നടയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.എന്നാല്‍, ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ Read More …

ചെയര്‍പേഴ്സണും കൗണ്‍സിലറും തമ്മില്‍ അസഭ്യവര്‍ഷം; ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം

പന്തളം: പത്തനംതിട്ട ജില്ലയിലെ ബിജെപിക്ക് നാണക്കേടായി ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍ കെ.വി. പ്രഭയും തമ്മില്‍ തെറിവിളി അഭിഷേകം. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച്‌ സുശീല സന്തോഷ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ കെ.വി. പ്രഭയെ തെറിവിളിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി Read More …

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളില്‍ പാര്‍ലമെന്റില്‍ വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡല്‍ഹി: ജി.എസ്.ടി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ലെന്നും നിര്‍മല പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താല്‍ അത് മനസ്സിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി കുടുംബങ്ങള്‍ക്ക് ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജി.എസ്.ടിയെ കുറിച്ചുള്ള ചില Read More …

മധുകേസ്; വിചാരണ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അട്ടപ്പാടിയിലെ മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക. കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി ഇന്ന് കൂറുമാറി. 21-ാം സാക്ഷി വീരന്‍ Read More …

തൊണ്ടിമുതലില്‍ കൃത്രിമത്വം; കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി

ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയെന്ന കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെയാണ് ആന്റണി രാജു കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത Read More …

റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു ശമനം. രാവിലത്തെ അറിയിപ്പ് അനുസരിച്ച് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് Read More …