പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഒന്നരലക്ഷം കുട്ടിക്ക് നല്‍കും, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ്. കോടതിച്ചെലവായ 25,000 വും രജിതയില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ Read More …

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയുടെ മുഖത്തടിച്ചത് എന്തിനാണ്; കാരണം ഇതാണ്

ഇസ്‌ലാമാബാദ്: ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ആണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി പാകിസ്താനി മാധ്യമപ്രവര്‍ത്തക. റിപ്പോര്‍ട്ടിംഗിന് ഇടെ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് തന്റെ ഭാഗം മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരിക്കുന്നത്. ഒരു കുടുംബത്തെ ഈ ആണ്‍കുട്ടി ശല്യം ചെയ്തിരുന്നുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയില്ല അതിനാലാണ് Read More …

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തി, യുവാവിന് ഒന്നരവര്‍ഷം തടവും 25,000 രൂപ പിഴയും

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് ഒന്നരവര്‍ഷം തടവും 25,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണദാസിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാന്റേതാണ് വിധി. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കൃഷ്ണദാസ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് മൊഴി. കൃഷ്ണദാസിന്റെ വിവാഹ അഭ്യര്‍ഥന പെണ്‍കുട്ടി Read More …

‘ചില്ലറ ധൈര്യം പോര, ഇങ്ങനയൊക്കെ പറയാന്‍’; കെ സുരേന്ദ്രനെതിരെ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാന്‍ Read More …

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്. കേരളത്തിൽ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാർത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ 75,ഉയർന്ന Read More …

മെഡിസെപ്പ് ഇൻഷുറൻസ് ;പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല: രമേശ് ചെന്നിത്തല

മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭയിൽ വിമർശനവുമായി രമേശ് ചെന്നിത്തല. മെഡിസെപ്പ് ലിസ്റ്റിൽ പ്രശസ്‌തമായ ആശുത്രികൾ ഇല്ല. ലിസ്റ്റിൽ കൂടുതലും കണ്ണാശുപത്രികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സർക്കാർ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു. Read More …

‘അവിഹിതബന്ധം എതിര്‍ത്തു’; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബിഹാര്‍: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സമീപത്തുള്ള ഇലക്‌ട്രിക് ടവറില്‍ കെട്ടിത്തൂക്കി. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ റുപൗലി ഹൈസ്കൂളിന് സമീപമുള്ള സെയ്ദ്പൂര്‍ സാഹിദ് ഗ്രാമത്തിലെ ഇലക്‌ട്രിക് ടവറില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ഉമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്. മൃതദേഹം Read More …

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് കാരണം എല്‍ഡിഎഫാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘രാജ്യത്തിന്റെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ത്രിപുര. അവിടെ ബിജെപിയ്ക്ക് വലിയ തോതില്‍ സ്വാധീനമുണ്ടായിരുന്നില്ല. എന്നാലവിടെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാനുപയോഗിച്ചത് കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച്‌ അങ്ങോട്ടുവാരി എല്‍ഡിഎഫ് സര്‍ക്കാരിനെ Read More …