ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേ അന്തരിച്ചു
വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില് ചികിത്സയിലായിരുന്ന ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേ അന്തരിച്ചു. വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ആശുപത്രിയില് പ്രവേശിപ്പിച്ച് മണിക്കൂറുകള്ക്കകമാണ് അന്ത്യം. ജപ്പാന്റെ പടിഞ്ഞാറന് നഗരമായ നാരായില് തെരഞ്ഞെടുപ്പ് പരിപാടിയില് പ്രസംഗിച്ചുകൊണ്ടു നില്ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്ട്ടുകള്. Read More …
