മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല . ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സജി ചെറിയാന്‍റെ ഈ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

പാ​ലാ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേസില്‍ യു​വാ​വ് പോലീസ് പിടിയില്‍. വ​ള്ളി​ച്ചി​റ നെ​ല്ലാ​നി​ക്കാ​ട്ടു​പാ​റ കോ​ള​നി​യി​ലെ നെ​ല്ലാ​നി​ക്കാ​ട്ടി​ല്‍ റെ​ജി​യു​ടെ മ​ക​ന്‍ അ​മ​ലാണ്​ (23) അറസ്റ്റിലായിരിക്കുന്നത് . വ​യ​റു​വേ​ദ​ന​യെ തുടര്‍ന്ന് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ആശുപ​ത്രിയില്‍ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് കണ്ടെത്തിയത്. തു​ട​ര്‍​ന്ന് നടത്തിയ അന്വേഷണത്തില്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന അ​മ​ലി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ Read More …

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവ്

തീരൂര്‍ : പതിനാറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. കല്‍പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാവൂര്‍ ആശാരിപ്പടി പടിക്കപ്പറമ്ബില്‍ മുഹമ്മദ് ബശീര്‍ മാനു (40) വിനെയാണ് വിവിധ വകുപ്പുകളിലായി തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ Read More …

സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി

സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി. ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു. അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.’സ്‌നേഹബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്ബോള്‍ അത് Read More …

മറ്റൊരാളുമായി അടുപ്പത്തിലെന്ന് സംശയം ; 18 കാരിയെ കുത്തി യുവാവ് ; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട് വെല്ലൂര്‍ തിരുവല്ലത്ത് പതിനെട്ടുകാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ചെറുപ്പക്കാരന്‍ അറസ്റ്റില്‍. അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി മറ്റാരെയോ പ്രണയിക്കുന്നു എന്ന സംശയത്തിലാണ് കൊലപാതകശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെല്ലൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഇരുപതുകാരനായ സതീഷ് തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ഗുപ്പതമൊട്ടൂര്‍ സ്വദേശിയാണ്. വെല്ലൂരിലെ സ്വകാര്യ കോളേജില്‍ ബിഎസ്!സി ഒപ്‌റ്റോമെട്രിക്‌സ് വിദ്യാര്‍ത്ഥിയായ ഇയാള്‍ റാണിപേട്ടയിലെ Read More …

സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധനയും വൈദ്യസഹായവും ബോധവല്‍കരണവും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രഖ്യാപനം.’പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. ഇതു മുന്നേ Read More …

ഷിന്‍ഡെയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ താക്കറെ സുപ്രീം കോടതിയില്‍

മുംബൈ: ഏക്നാഥ് ഷിന്‍ഡെയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശാരിയുടെ നടപടിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയില്‍. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെയും താക്കറെ വിഭാഗം നേതാവ് സുഭാഷ് ദേശായി കോടതിയില്‍ ചോദ്യം ​ചെയ്തു. അയോഗ്യതാ നടപടികള്‍ നേരിടുന്ന 16 എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പ​ങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം. Read More …

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം Read More …