എ.കെ.ജി. സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവം വ്യാഴാഴ്ച രാത്രി 11.25ഓടെ, എറിഞ്ഞത് സ്‌കൂട്ടറില്‍ വന്നയാള്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്‌ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി Read More …

യുവതിയും കുഞ്ഞും പൊള്ളലേറ്റ്​ മരിച്ച സംഭവം: നാട്ടുകാര്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി

റാ​ന്നി: വീ​ട്ടി​നു​ള്ളി​ല്‍ യു​വ​തി​യും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌​ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ല്‍​കി. ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ‍െന്‍റ ഭാ​ര്യ റി​ന്‍സ (23), മ​ക​ള്‍ അ​ല്‍ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ നാ​ലി​ന് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ലോ​ക്ക​ല്‍ Read More …

എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ ഇപി ജയരാജന്‍; ഗുരുതര ആരോപണവുമായി കെ. സുധാകരന്‍

എകെജി സെന്ററില്‍ ബോംബെറിഞ്ഞതിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജന്‍ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം Read More …

എകെജി സെന്ററിലെ ആക്രമണം സമാധാന അന്തരീക്ഷം അട്ടിമറിക്കാന്‍; പി.കെ.ശ്രീമതി

എകെജി സെന്ററിലെ ആക്രമണം സമാധാന അന്തരീക്ഷം അട്ടിമറിക്കാനെന്ന് പി.കെ.ശ്രീമതി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് ബോംബാക്രമണത്തിലൂടെ നടന്നതെന്നും അവര്‍ ആരോപിച്ചു. ആക്രമണത്തിലൂടെ സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ അണികള്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ Read More …

കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ്. Read More …

ബഫര്‍ സോണ്‍ :സുപ്രിം കോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കണമെന്ന് ;കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കൊച്ചി: ഇക്കോസെന്‍സിറ്റീവ്,ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി.മുഖ്യമന്ത്രി പിണറായി വിജയനെ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം സന്ദര്‍ശിച്ചു.കേരളത്തിലെ ജനങ്ങളെ ആകമാനം, പ്രത്യേകിച്ച്‌ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ് ബഫര്‍സോണ്‍ വിഷയമെന്ന് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ Read More …

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി. 698 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,186 ഉം രോഗമുക്തരുടെ എണ്ണം 7,76,954 ഉം ആയി. പുതുതായി ഒരു മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,208 ആയി. നിലവില്‍ 9,024 പേര്‍ Read More …

‘രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസ്’; മുഖ്യമന്ത്രിയെ പിന്തുണച്ച്‌ കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്ബും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് Read More …