കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്

തിരുവനന്തപുരം: പെരുമാതുറയും നെടുമങ്ങാടും മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂലായ് 10ഞായറാഴ്ച ഈദുല്‍ അസ്ഹയുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്ദുല്ലാ മൗലവി, ഖാസിമാരായ കെ കെ സുലൈമാന്‍ മൗലവി, എ ആബിദ് മൗലവി, കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇമാമുമാരായ പി.എച്ച്‌ Read More …

ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വീണ് യുവതി മരിച്ചു

തിരുവല്ല; ട്രെയിനില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. വര്‍ക്കല ഗവ.ഹൈസ്‌കൂള്‍ അധ്യാപികയായ കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍ (37) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ വിട്ടതിന് ശേഷം Read More …

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്‌തു; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടില്‍വെച്ച്‌

തിരുപ്പൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്‌കോ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ്, അക്കൗണ്ടിങ് ബിസിനസ് നടത്തുന്നയാളാണ് ബാലസുബ്രഹ്മണ്യം. ഇന്നലെ, അര്‍ദ്ധരാത്രിയോടെയാണ് ഒരു സംഘം വീട്ടിലെത്തി ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചു. മോഷണമാണോ Read More …

കെ.എസ്.ആര്‍.ടി.സി ജില്ലാ ക്ലസ്റ്റര്‍ ഓഫീസ് മലപ്പുറത്ത് തന്നെ നിലനിര്‍ത്തും

മലപ്പുറം: കെ.എസ്.ആര്‍.ടി.സിയില്‍ പുതുതായി രൂപീകരിക്കുന്ന ക്ലസ്റ്റര്‍ ബ്ലോക്ക് സംവിധാനത്തില്‍ മലപ്പുറം ജില്ലയിലെ ആസ്ഥാനം മലപ്പുറത്തു തന്നെ നിലനിര്‍ത്തുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പി.ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി യോഗം വിളിച്ചത്. നേരത്തെ മലപ്പുറം നിലമ്പൂര്‍,പൊന്നാനി , പെരിന്തല്‍മണ്ണ എന്നീ നാലു Read More …

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

തിരുവനന്തപുരം;മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി .സ്വര്‍ണ്ണക്കടത്തും വീണാ വിജയന്‍ ഉള്‍പ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്‍ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന് സ്വപ്ന സുരേഷിന്‍റെ ആരോപണത്തെ കുറിച്ച്‌ Read More …

കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം

പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ മാലിന്യ പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം. ഡിപ്പോയുടെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. ശുചിമുറികള്‍ ചോര്‍ന്നൊലിച്ചും കെട്ടിടത്തിന്റെ പലഭാഗങ്ങളും തകര്‍ന്ന അവസ്ഥയിലുമാണ്. കക്കൂസ് മാലിന്യം പൊട്ടി ഒലിച്ചു ഒഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്ബാവൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ പലതും നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളാണ് Read More …

ബഫര്‍സോണ്‍: സുപ്രീം കോടതി വിധിയില്‍ കേരളം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല (ബഫര്‍സോണ്‍) സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച്ച Read More …