പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്ബനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്‌1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, Read More …

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐയുടെ അക്രമം. ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനല്‍ Read More …

പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പുഴയില്‍ വീണ ദമ്ബതികളില്‍ ഭാര്യ മരിച്ചു

വയനാട്: എളമ്ബിലേരി പുഴയില്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ട തമിഴ് ദമ്ബതികളില്‍ യുവതി മരിച്ചു. സേലം സ്വദേശി ഡാനിയല്‍ സഹായരാജിന്റെ (35) ഭാര്യ യൂനിസ് നെല്‍സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. എളമ്ബിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്ബതികള്‍. പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി Read More …

കുവൈറ്റില്‍ തൊഴില്‍ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍

കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക എംബസിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. Read More …

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസയാണ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതല്‍ Read More …

കുട്ടികളെ പഠന സമയങ്ങളില്‍ മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കരുത് : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്‌ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. Read More …

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

ബാ​ലു​ശ്ശേ​രി ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദിച്ച Read More …

സിനിമ സീരിയല്‍ താരം ഖാലിദ് അന്തരിച്ചു

സിനിമ സീരിയല്‍ താരം നടന്‍ ഖാലിദ് അന്തരിച്ചു.ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. മഴവില്‍ മനോരമയുടെ മറിമായം പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കള്‍.