ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ’; നാലമാത്ത സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് നാലാമത്തെ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ ജയില്‍ തുറന്നെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജയിലുകളില്‍ ആധുനിക സംവിധാനങ്ങളൊരുക്കും. പാര്‍പ്പിക്കാന്‍ കഴിയുന്നതിലുമധികം പേര്‍ നിലവില്‍ ജയിലുകളിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജയില്‍ നിര്‍മിച്ചത്. തവനൂരിലേത് കേരളത്തിലെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണെന്നും Read More …

മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

ചാവക്കാട്: മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനി സ്കൂളില്‍ അധ്യാപകരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയില്‍നിന്ന് Read More …

നാട്ടിലേക്ക് മടങ്ങവെ യുവാവ് വിമാനത്തില്‍ നിര്യാതനായി

താനൂര്‍: ദുബയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തില്‍ വച്ച്‌ മരിച്ചു. മോര്യയിലെ വടക്കത്തിയില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്ബാണ് മരണം. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലായിരുന്നു വേര്‍പാട്. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദിയും മുഹമ്മദ് Read More …

കാമുകിയെ ആലപ്പുഴയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, ഒളിവില്‍ കഴിഞ്ഞത് മറ്റൊരു കാമുകിയുടെ ഹോസ്റ്റലില്‍; റൂം കണ്ടെത്താനാകാതെ പൊലീസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍(25) ആണ് പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴയിലെ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ എത്തിച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഫോണ്‍ Read More …

‘ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്‍ ഉദ്ഘാടനം ചെയ്തു’: വി.എസ് ജോയി

മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്റെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജയില്‍ ഉദ്ഘാടനം ചെയ്ത് പോകാന്‍ പാടില്ലെന്നും ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ജോയി പറഞ്ഞു. Read More …

ഇരയെ സഹായിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ വിക്ടിം ലെസണ്‍ ഓഫീസര്‍; ​ഹെെക്കോടതി

തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി. ലെെം​ഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസ​ഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം. കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇരയ്ക്കും അന്വേഷണ ഉദ്ദ്യോ​ഗസ്ഥനുമിടയില്‍ ഒരു Read More …

സ്വര്‍ണക്കടത്ത് കേസ് നിയമോപദേശം തേടാനായി സ്വപ്ന ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന. അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന സ്വപ്ന ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് Read More …

സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായരുടെ ആരോപണം. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത ഗൂഢാലോചന Read More …