കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും Read More …

വ്യവസായയൂനിറ്റില്‍ വാതകച്ചോര്‍ച്ച; വിശാഖപ്പട്ടണത്ത് 150 സ്ത്രീകള്‍ക്ക് ബോധക്കേടും ഛര്‍ദ്ദിയും

വിശാഖപ്പട്ടണം: വിശാഖപ്പട്ടണത്തെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ വസ്്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ 150ഓളം സ്ത്രീകള്‍ക്ക് ആരോഗ്യ അവശതകളും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. അമോണിയാ വാതകമാണ് ചോര്‍ന്നതെന്ന് കരുതുന്നു. ആളപായമില്ല. പോറസ് ലബോറട്ടറി യൂനിറ്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ചോര്‍ച്ച സംഭവിച്ച ഉടന്‍ സ്ത്രീതൊഴിലാളികള്‍ ബോധരഹിതരായി. ചിലര്‍ക്ക് കണ്ണ് ചോരയ്ക്കുകയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉപകരണങ്ങളില്‍ ചിലത് ദ്രവിച്ചതാണ് ചോര്‍ച്ചക്ക് Read More …

കൊവിഡ് കേസുകളിലെ വര്‍ധന; കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊവിഡ് കേസുകളിലെ വര്‍ധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. 11 ജില്ലകളില്‍ പ്രതിവാര കേസുകള്‍ കൂടിയതില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം.രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 Read More …

വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം

 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്. തുടര്‍ന്ന് സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് Read More …

വാഹനാപകടത്തിൽ എം എൻ കാരശ്ശേരിക്ക് പരുക്ക്

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാരശ്ശേരിക്ക് പരുക്കേറ്റത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു. കോഴിക്കോട് ചാത്തമംഗലത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ല, ബൂത്ത് തലം വരെ പരിശോധിക്കും; കോടിയേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനവിധി അംഗീകരിക്കുന്നു. ഒന്നില്‍ തോറ്റാല്‍ എല്ലാം പോയി എന്നല്ല. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ഡിഎഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2244 വോട്ട് എല്‍ഡിഎഫിന് അധികം കിട്ടി. യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 13ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കുകയായിരുന്നു. ഇതേ കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. Read More …

കർണാടകയിൽ 10 പേർ വെന്തുമരിച്ചു

കർണാടകയിൽ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു. കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗോവയിൽ നിന്ന് Read More …