പാര്ട്ടിയുടേത് അന്തിമ തീരുമാനം, ശൈലജക്കായുള്ള സോഷ്യല് മീഡിയ ചര്ച്ചകള് ശ്രദ്ധയില്പ്പെട്ടിട്ടില്ല -വിജയരാഘവന്
തിരുവനന്തപുരം: മന്ത്രിസഭയില് പുതുമുഖങ്ങളെ ഉള്പ്പെടുത്താനുള്ള തീരുമാനം പാര്ട്ടി ഗൗരവമായി ആലോചിച്ചെടുത്തതാണെന്നും അത് അന്തിമമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില് നടക്കുന്ന ചര്ച്ചകള് ശ്രദ്ധയില്പെട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പാര്ട്ടിയുടേത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്നും വിജയരാഘവന് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില് കെ.കെ ശൈലജയെ തന്നെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് Read More …
