ഇന്ത്യക്കായി കെജ്​രിവാള്‍ സംസാരിക്കേണ്ടെന്ന്​​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ്​ വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകദേഭത്തെ കെജ്​രിവാള്‍ സിംഗപ്പൂര്‍ വകഭേദമെന്ന്​ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി​യെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ്​ വകഭേദം തന്നെയാണ്​ സിംഗപ്പൂരിലും റിപ്പോര്‍ട്ട്​ ചെയ്​തതെന്നും അധികൃതര്‍ വ്യക്​തമാക്കി. Read More …

‘അഭിവാദ്യങ്ങള്‍, തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം’ അനുകൂലിച്ച്‌ ആഷിഖ് അബു

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ തീരുമാനമാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയില്‍ Read More …

അതിര്‍ത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകര്‍ത്ത് ബിഎസ്‌എഫ്; പാകിസ്ഥാന്‍കാരനെ വെടിവെച്ച്‌ വീഴ്ത്തി

ശ്രീനഗര്‍ : പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തെറിഞ്ഞ് അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്‌എഫ്). നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ച്‌ വീഴ്ത്തി. സാമ്ബ ജില്ലയിലായിരുന്നു സംഭവം.പുലര്‍ച്ചെ അന്താരാഷ്ട്ര അതിര്‍ത്തിവഴിയായിരുന്നു ഇയാള്‍ കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ പരിക്കുകള്‍ ഗൗരവമുള്ളതല്ലെന്ന് ബിഎസ്‌എഫ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി Read More …

ദമ്മാമില്‍ പ്രവാസിയായിരുന്ന അഭിഭാഷക നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: അവധിക്ക് നാട്ടില്‍ പോയ അഭിഭാഷകയായ യുവതി നാട്ടില്‍ മരിച്ചു. ആലപ്പുഴ തിരുവമ്ബാടി സ്വദേശി സായി കൃഷ്ണയില്‍ അഡ്വ. എസ്. അര്‍ച്ചന (32) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 10 ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവര്‍ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ Read More …

ഭരണ തുടര്‍ച്ചയ്‌ക്കൊരുങ്ങി ശര്‍മ്മ ഒലി; നിര്‍ണായക നീക്കവുമായി നേപ്പാള്‍ സുപ്രീംകോടതി

ഭരണ തുടര്‍ച്ചയ്‌ക്കൊരുങ്ങി ശര്‍മ്മ ഒലി; നിര്‍ണായക നീക്കവുമായി നേപ്പാള്‍ സുപ്രീംകോടതി

കോഴിക്കോട് നിന്നും 1260 പാക്കറ്റ് ഹാന്‍സ് പിടികൂടി

കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പാക്കറ്റ് ഹാന്‍സ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ Read More …

മലപ്പുറത്ത് 62കാരന് ബ്ലാക്ക് ഫംഗസ് രോഗ ബാധയെ തുടര്‍ന്ന് കണ്ണ് നീക്കം ചെയ്തു; ചികിത്സാ ചെലവ് ലക്ഷങ്ങള്‍

മലപ്പുറം: കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയെടുത്ത് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരൂര്‍ ഏഴൂര്‍ ഗവ. ഹൈസ്കൂള്‍ മേഖലയില്‍ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു. ഏപ്രില്‍ 22നാണ് തിരൂര്‍ Read More …

ബിനീഷിനോട് നിരവധി ചോദ്യങ്ങളുമായി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം. രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ Read More …