മന്സൂര് വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ സുധാകരന്
കൂത്തുപറമ്ബ് പാനൂരില് മുസ്ലീം ലീഗ് പ്രവര്ത്തകന് മന്സൂര് കൊല്ലപ്പെട്ട സംഭവത്തില് രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ് എം.പി കെ.സുധാകരന്. സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങള് കാണുമ്ബോള് സഹതാപം തോന്നുന്നെന്നും സുധാകരന് പറഞ്ഞു. “അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങള് പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. Read More …
