യു.എ.ഇയില്‍ നിന്ന് ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക്

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന വിമാന സര്‍വ്വീസുകളില്‍ ആദ്യത്തെ രണ്ടു വിമാനങ്ങള്‍ കേരളത്തിലേക്ക്. തുടര്‍ച്ചയായി ഒരാഴ്ച നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ മൂന്നെണ്ണമാണ് കേരളത്തിലേക്കുള്ളത്.വ്യാഴാഴ്ച എമിറേറ്റിസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന രണ്ടു വിമാനങ്ങളും കേരളത്തിലേക്കുള്ളതാകും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും. രണ്ടു വിമാനങ്ങളിലും ഇരുനൂറ് വിമാനങ്ങളാണുണ്ടാകുക.വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള Read More …

നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ ജൂലായില്‍,​ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികളും ഉടന്‍

ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലായ് 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ആഗസ്റ്റില്‍ നടത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മേയ് മാസങ്ങളിലായിട്ടാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് മൂലമാണ് പരീക്ഷാ Read More …

റേഷന്‍ കടകളുടെ മേല്‍നോട്ടചുമതല അധ്യാപകര്‍ക്ക്: ഉത്തരവിട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ ഡ്യൂട്ടിക്ക നിയോഗിക്കാന്‍ ഉത്തരവിട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍.ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം ജില്ലാ കളക്ടര്‍ സ്വീകരിച്ചത്. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളില്‍ നിയമിക്കുക. നിലവില്‍ യുപി Read More …

ഇപോസ് മെഷിന്‍ മുഖേന മെയ് മാസത്തെ റേഷന്‍ വിതരണം ചെയ്യും

മലപ്പുറം : റേഷന്‍ ഇടപാടുകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിന് മെയ് മാസത്തെ റേഷന്‍ വിതരണം ഇ-പോസ് മെഷിനില്‍ വിരല്‍ പതിച്ചു കൊണ്ടുള്ള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ഇ-പോസ് മെഷിനില്‍ വിരല്‍ പതിക്കുന്നതിന് മുമ്ബ് ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ Read More …

മാസ്‌കില്ലാതെ ഷോപ്പിലേക്ക് കടത്തിയില്ല; അമേരിക്കയില്‍ സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു

മിഷിഗണ്‍ : മാസ്‌ക് ഉപയോഗിക്കാതെ ഷോപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. കാല്‍വിന്‍ മുനേര്‍ലിന്‍ എന്ന 43 കാരനാണ് വെടിയേറ്റത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവരുടെ മകളെ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. Read More …

ശമ്ബളം മാറ്റിവെക്കാനുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല

കൊച്ചി: ശമ്ബളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് Read More …

ദുബായില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യക്ക് കമ്പനി ജോലി നല്‍കും

ദുബായ്: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരന്റെ ഭാര്യക്ക് ജോലി നല്‍കി എമിരത്തി കമ്പനിയുടെ കാരുണ്യഹസ്തം. കര്‍ണാടക സ്വദേശിയായ രാജേന്ദ്രയുടെ ഭാര്യ സുവര്‍ണക്കാണ് പ്രതിസന്ധി ഘട്ടത്തില്‍ കമ്പനിയുടെ സഹായം തുണയാകുന്നത്. കോവിഡ് ബാധിച്ച് ഏപ്രില്‍ 26നാണ്  രാജേന്ദ്ര മരിച്ചത്. ഏഴു വര്‍ഷമായി രാജേന്ദ്ര കുടുംബസമേതമാണ് ദുബായില്‍ താമസം. ആരോഗ്യ പ്രശ്്‌നങ്ങളൊന്നുമില്ലാതിരുന്ന ഇയാള്‍ക്ക് ഏപ്രില്‍ അഞ്ചിനാണ് കോവിജ് സ്ഥിരീകരിച്ചത്. Read More …

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുന്നത് 14000 പേരെ; വിമാന സര്‍വ്വീസുകള്‍ വ്യാഴാഴ്ച തുടങ്ങും

ദല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്നായി ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് 14000 പേരെ. 13 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിക്കേണ്ട 14000 പേരുടെ പട്ടികയാണ് വിവിധ എംബസികള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യവിമാനം വ്യാഴാഴ്ച സര്‍വ്വീസ് നടത്തും. 14000 പേരെ ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയിലെത്തിക്കാനാണ് ആലോചിക്കുന്നത്. വിമാനമാര്‍ഗവും കപ്പല്‍ മാര്‍ഗവുമായിരിക്കും ഇവരെ കൊണ്ടു വരുന്നത്. ആദ്യദിനം 2300 പേരുമായി പത്തുവിമാനങ്ങളായിരിക്കും വിവിധ Read More …