എ ടി എം കവര്‍ച്ച: പ്രതിയെ ചെറിയനാട്ട് എത്തിച്ച് തെളിവെടുത്തു

ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടും തിരുവന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തുമുള്ള എസ്ബിഐ എ ടി എമ്മുകള്‍ തകര്‍ത്ത് 13.87 ലക്ഷം രൂപ മോഷണം നടത്തുകയും മാരാരിക്കുളം, രാമപുരം എന്നീയിടങ്ങളിലെ എ ടി എമ്മുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്ത കേസില്‍ ഡല്‍ഹില്‍ പിടിയിലായ പ്രധാന പ്രതി സുരേഷ് കുമാറിനെ (37) ചെറിയനാട് പടനിലം ജംഗ്ഷനിലെ മോഷണം Read More …

ജനകീയതയും ഔന്നത്യവുമില്ലാത്ത വ്യക്തിയാണ് ശങ്കരാചാര്യര്‍ എന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ജനകീയതയും ഔന്നത്യവുമില്ലാത്ത വ്യക്തിയാണ് ശങ്കരാചാര്യര്‍ എന്ന് മന്ത്രി ജി. സുധാകരന്‍. ശ്രീ നാരായണ ഗുരുവിന്റെയും ബുദ്ധന്റെയും ഇഎംഎസിന്റെയും ജനകീയതയും ഔന്നത്യവും ശങ്കരാചാര്യര്‍ക്ക് ഇല്ലാത്തതിനാലാണ് ശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ മുന്നോട്ട് വരാത്തത്. ചാതുര്‍ വര്‍ണ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രം സംഘടിപ്പിച്ച ശ്രീശങ്കര ജയന്തി Read More …

കശാപ്പ് നിരോധനനം : കേന്ദ്രത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ലെന്നും സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കന്നുകാലികളെ പരസ്യമായി Read More …

ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കര്‍ശനമാക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

അമ്പലപ്പുഴ:  അമ്പലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കര്‍ശനമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രങ്ങളിലെ ആഭരണങ്ങളും വസ്തുവകകളും ഡിജിറ്റല്‍ രേഖയാക്കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അമ്പലപ്പുഴയില്‍ പറഞ്ഞു.

നെല്ലുസംഭരണത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല: പ്രതിഷേധവുമായി കര്‍ഷകര്‍

ആലപ്പുഴ: നെല്ലുസംഭരണത്തിന്റെ അവസാനഘട്ടത്തിലും കര്‍ഷകരും മില്ലുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സപ്ലൈകോ അധികൃതര്‍ക്ക് കഴിയുന്നില്ല. നെടുമുടി, തകഴി, ചമ്പക്കുളം, അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കൈനകരി തുടങ്ങിയ പാടശേഖരങ്ങളിലാണ് സംഭരണം നടക്കാനുള്ളത്. ഈ പാടശേരങ്ങളിലെ നെല്ലിന് ഗുണനിലവാരം കുറവാണെന്ന വാദമുയര്‍ത്തി മില്ലുകാര്‍ സംഭരണത്തിന് തയ്യാറാവുന്നില്ലന്ന് കര്‍ഷകര്‍ ആരോപിച്ചു. കിഴിവിനത്തില്‍ മില്ലുടമകള്‍ ഈടാക്കുന്ന തൂക്കത്തിന് ആനുപാതികമായി നഷ്ടപരിഹാരം Read More …

വി എസ്സിന്റെ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നു

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാറിനെതിരായ എല്ലാ വിമര്‍ശങ്ങളെയും തള്ളിക്കളയില്ലന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മെല്ലപ്പോക്കാണെന്ന വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴെങ്കിലും ബിജെപിയെ അവര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ബിഡിജെഎസിന്റെ സഹായം തേടി യുഡിഎഫില്‍ നിന്ന് ആരും അങ്ങോട്ട് ചെന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ മുന്നണി പ്രവര്‍ത്തിക്കുന്നില്ലെന്നും ബിജെപി തങ്ങളെ അവഗണിച്ചുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ Read More …

തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്

ആലപ്പുഴ: നാലാമത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്  26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി സുനില്‍കുമാര്‍ സമ്മാനിക്കും.