തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: കലക്ടര്‍ വീണ്ടും ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റോസോര്‍ട്ട് അധികൃതരുടെ വാദം. ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ Read More …

തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തി: കുമ്മനം

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കായല്‍ സംരക്ഷണ നിയമം തുടങ്ങി 17ല്‍പ്പരം നിയമങ്ങള്‍ ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കരുനീക്കങ്ങള്‍ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയില്‍ പറഞ്ഞു.

ദേവസ്വം ഭൂമിയും തോമസ് ചാണ്ടി കൈയേറിയെന്ന് കുമ്മനം

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.       തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

നോക്കുകൂലി: ആലപ്പുഴയിലേത് അളിഞ്ഞ സംസ്‌കാരം

ആലപ്പുഴ: ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നോക്കുകൂലി അളിഞ്ഞ സംസ്‌കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാല്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്യായം ചോദിക്കുന്ന യൂണിറ്റുകള്‍ എഐടിയുസി യൂണിറ്റ് പിരിച്ചുവിടാന്‍ സംഘടന തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ കുടിവെള്ളപദ്ധതി: പ്രശ്‌ന പരിഹാരത്തിന് ഉന്നത തല യോഗം വിളിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി നടത്തിപ്പ് താറുമാറായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി, ജലമന്ത്രി മാത്യു ടി. തോമസിന് കത്തയച്ചു. പദ്ധതി ഉദ്ഘാടനം കഴിഞ്ഞു ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൈപ്പ് പൊട്ടുന്നതും പല പ്രദേശത്തും വെള്ളം കിട്ടുന്നില്ലെന്ന പരാതികളും വ്യാപകമായി. Read More …

ശുചീകരണത്തിനായി തൂമ്പയെടുത്ത് ചെന്നിത്തല

ഹരിപ്പാട്: പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ ഹരിപ്പാട്ട് ശുചീകരണത്തിന് തൂന്‌പെയടുത്ത് ഇറങ്ങി. രാവിലെ എട്ടുമണിയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു ചെന്നിത്തലയുടെ ശുചീകരണ യജ്ഞം. മുണ്ട് മടക്കിക്കുത്തി കൈയുറയും മുഖാവരണവും സഌപ്പര്‍ ചെരുപ്പും ധരിച്ച് ചെന്നിത്തല ശുചീകരണത്തിനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും ആവശേമായി. അവരും രമേശിനൊപ്പം ചേര്‍ന്നു. പനി പടരുന്ന Read More …

ശൃംഗേരി മഠാധിപതി ദര്‍ശനത്തിന് ജി.സുധാകരനും തോമസ് ഐസക്കും

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്.ഡി.വി സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ജില്ലയിലെ ഇരുമന്ത്രിമാരും ഇവിടെയെത്തി സ്വാമിയുടെ ദര്‍ശനത്തിനായി കാത്തിരുന്നു. ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത് മന്ത്രിമാര്‍ക്കാണ്. ഇരുമന്ത്രിമാരെയും സ്വാമിക്ക് Read More …