മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം

ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഗുണ്ടാ മാഫിയാ ആക്രമണങ്ങള്‍ക്കെതിരെ തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് നടത്തുന്ന 12 മണിക്കൂര്‍ ഉപവാസത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. എട്ട് മാസം കൊണ്ട് നാല് തവണയാണ് കേരളത്തിലെ എസ്പിമാരെ Read More …

നൂറനാട്ട് സിപിഎം–ബിജെപി സംഘര്‍ഷം: മൂന്ന് വാഹനങ്ങള്‍ കത്തിച്ചു

ചാരുംമൂട് (ആലപ്പുഴ): സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന നൂറനാട് ഇടപ്പോണില്‍ മൂന്നു വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. നൂറനാട് വടക്ക് ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി ഒ.മനോജിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും ബിജെപി പ്രവര്‍ത്തകന്‍ ഇടപ്പോണ്‍ സരോവരത്തില്‍ സ്റ്റാലിന്‍ കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും ഉള്‍പ്പടെ മൂന്നു വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത് സംഭവത്തില്‍ പ്രതിഷേധിച്ച് Read More …

ആലപ്പുഴയില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

ആലപ്പുഴ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനത്തിലെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്ബ് ആലപ്പുഴയില്‍ പഠിക്കാനെത്തിയ ഭൂട്ടാന്‍ സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴ നഗരത്തോട് ചേര്‍ന്ന മുല്ലയ്ക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള അമ്മന്‍കോവില്‍ സ്ട്രീറ്റിലായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിന് Read More …

വി എസ്സിനിന്ന് 93-ാം ജന്മദിനം

വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം ജന്മദിനം. മുന്‍മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ രംഗങ്ങളില്‍ തിളങ്ങിയ വിഎസിന് ഇക്കുറി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന ചുമതലയാണുള്ളത്. പ്രായമേറെ കടന്നിട്ടും തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന വിഎസ് ഊര്‍ജസ്വലതയോടെ തന്നെ സ്വന്തം നാട്ടില്‍ ഇന്നലെ നടന്ന പുന്നപ്രവയലാര്‍ രക്തസാക്ഷി അനുസ്മരണത്തിലും പങ്കെടുത്തു. സര്‍ക്കാരിനെ ചെറിയതോില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഭരണപരിഷ്‌കാര കമ്മീഷന്റെ Read More …

കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം

ആലപ്പുഴ കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം തീരും കെ.സി.വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വികസനനവീകരണ പദ്ധതിയുടെ (ആര്‍.എ.പി.ഡി.ആര്‍.പി) ജില്ലയിലെ 74 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കുമെ് കെ.സി.വേണുഗോപാല്‍ എം.പിപറഞ്ഞു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുു എം.പി. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്റെ സാിധ്യത്തിലായിരുു യോഗം. Read More …

പിണക്കാതെ സി പി ഐ എം

ആലപ്പുഴ: ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെഎസ്എസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.ആര്‍. ഗൗരിയമ്മയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗൗരിയമ്മയുടെ വീട്ടിലെത്തിയാണ് കോടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്. സീറ്റു നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോടിയേരി ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ഗൗരിയമ്മ മറുപടി പറഞ്ഞതായി കോടിയേരി അറിയിച്ചു. വ്യാഴാഴ്ച പൊളിറ്റ് ബ്യൂറോ അംഗം Read More …

സി കെ ജാനുവിന് പുതിയ പാര്‍ട്ടി

ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്, നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. സുല്‍ത്താന്‍ ബത്തേരിയിലാകും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു പറഞ്ഞു. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേരുമെന്ന വാര്‍ത്ത ജാനു തള്ളി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി Read More …