ആലപ്പുഴയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

ലപ്പുഴ: നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്റ്റര്‍ ഇറക്കിയത്. കോക്പിറ്റില്‍ അപായ സിഗ്നല്‍ കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്. രണ്ടു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു.

ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്ന് ജി.സുധാകരന്‍

ആലപ്പുഴ : ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് തെളിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പുതിയ മെട്രോപോളിസി വരുന്നതിന് മുമ്ബുതന്നെ കേന്ദ്രസര്‍ക്കാറിന് സംസ്ഥാനം കത്തയച്ചതാണ്. എന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണ്. സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയക്കണമെന്നു Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിക്കുമെന്ന് കുമ്മനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാവും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ Read More …

വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടുസീറ്റ് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് തുഷാര്‍

ആലപ്പുഴ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.ഇതിനുപുറമെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും കൂടാതെ കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി Read More …

യോഗയുടെ പേരില്‍ ട്യൂഷന്‍ അധ്യാപകന്റെ പീഢന ശ്രമം

ആലപ്പുഴ: യോഗയുടെ പേരില്‍ ട്യൂഷന്‍ അധ്യാപകന്റെ പീഢന ശ്രമം. സ്‌കൂള്‍ അധ്യാപകരുടെ ഇടപെടലില്‍ വിവരം പോലീസ് അറിഞ്ഞു. കായംകുളത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പടിഞ്ഞാറ് കരുവറ്റുംകുഴി എ.എം സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തുളസീധരനെ (60)യാണ് അറസ്റ്റു ചെയ്തത്. അധ്യാപകന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ട്യൂഷന് എത്തിയ വിദ്യാര്‍ത്ഥിനിയെ Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. നിലപാട് താന്‍ കേന്ദ്രത്തെ അറിയിച്ചെന്നും തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. കര്‍ണാകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ളതിനാലാണ് താന്‍ മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുസ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പ് ഒരേ സമയം ആതിനാല്‍ ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികം സാന്നിധ്യമാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

ചെങ്ങന്നൂര്‍ ബിജെപിയ്ക്ക് അനുകൂലമാകുമെന്ന് കുമ്മനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

16കാരിയുടെ പീഡനം; ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന

ആലപ്പുഴ: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാരാരിക്കുളം സ്‌റ്റേഷനിലെ പ്രബേഷനറി എസ്‌ഐ ലൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പോലീസുകാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. ഇന്നും നാളെയുമായി ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പിവി ബേബി പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി നര്‍ക്കോട്ടിക് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസിനെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. Read More …