സിറോ മലബാര്‍ സഭാ ഭൂമിയിടപാട് ; കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവച്ചു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരുന്നത്. കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, Read More …

കതിരൂര്‍ മനോജ്​ വധം: വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി. കേസിന്‍റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബി.​െകമാല്‍ പാഷയാണ് കേസ് പരിഗണിച്ചത്. ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. സംസ്ഥാന സര്‍ക്കാറി​​​െന്‍റ അനുമതിയില്ലാതെയാണ് Read More …

നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍ ; രൂക്ഷ വിമര്‍ശനവുമായി എറണാകുളം മജിസ്ട്രേറ്റ് കോടതി

കൊച്ചി : വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി തുറന്നടിച്ചു. തമിഴ്നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തിവിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ ബെനാമി നിയമപ്രകാരം ഇക്കാര്യം സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് Read More …

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച്‌ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി : കൈക്കുഞ്ഞുമായി ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലേയ്ക്ക് വരുന്നതിനിടെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സ്വദേശി സെബാസ്റ്റിയന്റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ് ഇന്നു രാവിലെ അരൂര്‍ മുക്കംഭാഗത്തു നിന്നും കണ്ടെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി. ആറുമാസം Read More …

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള മറുപടിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ക്ക് സര്‍ക്കാരിന്റെ മറുപടി. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കിയല്ല സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ രേഖകളും തെളിവുകളും കമ്മീഷന് മുന്നില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് സരിതയുമായുള്ള ബന്ധം സുവ്യക്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

തനിക്ക് ബിജെപിയിലേക്ക് രണ്ട് തവണ ക്ഷണമുണ്ടാ

കൊച്ചി : തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം Read More …

ശുഹൈബ് വധം; ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കുമ്മനം

കൊച്ചി: ശുഹൈബ് വധത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കുമ്മനത്തിന്റെ പ്രതികരണം. പിണറായി വിജയന്‍ ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും, കോടതിയില്‍ നിന്ന് ഇത്രയധികം തിരിച്ചടികള്‍ നേരിട്ട Read More …