ചര്‍ച്ച പരാജയം; സിനിമാ സമരം തുടരും

കൊച്ചി: സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നു. ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു ആരും തയാറായില്ല. സിനിമാ സമരം തുടരുന്ന സാഹചര്യത്തിലാണ് അനുനയ ശ്രമവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയത്. തിയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നു Read More …

വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം പിന്‍വലിക്കാനാവില്ല

കൊച്ചി: നോട്ട് പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു വിവാഹത്തിനു വേണ്ടി രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്നുള്ളത്. എന്നാല്‍ ഇനി വിവാഹാവശ്യത്തിന്റെ പേരില്‍ കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ Read More …

ലാവ്‌ലിന്‍ കേസ് അടുത്ത മാസത്തേയ്ക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. കേസ് ഫെബ്രുവരി രണ്ടാം വാരം കോടതി പരിഗണിക്കും. കേസിന്റെ അന്തിമ വാദം മറ്റിവെയ്ക്കണമെന്ന് സി.ബി.ഐ തന്നെയാണ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് വാദിക്കുന്നതിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജനെയാണ് സി.ബി.ഐ കൊണ്ടുവരാനിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹം ഇന്ന് ഹൈദരാബാദില്‍ മറ്റൊരു കേസുമായി Read More …

കൈക്കൂലി: ജഡ്ജ് കുടുങ്ങി

കൊച്ചി: പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ജഡ്ജി കുടുങ്ങി. കലോത്സവത്തില്‍ നൃത്ത മത്സരങ്ങളുടെ വിധിനിര്‍ണയത്തിനെത്തിയ വടക്കന്‍ ജില്ലയില്‍ നിന്നുള്ള ജയജരാജ് എന്നയാളാണ് പിടിയിലായത്. ഇയാളെ വിജിലന്‍സ് ചോദ്യം ചെയ്തുവരുന്നു. ഇന്നു രാവിലെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്. മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നുള്ള രഹസ്യവിവരം Read More …

ലാവ്‌ലിന്‍ കേസ് ഇന്നു പരിഗണിക്കും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സിബിഐ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിരിക്കുന്നത്. നേരത്തെ ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചിരുന്നത്. Read More …

കോടി രൂപയുടെ മദ്യ വില്‍പ്പന

കൊച്ചി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മദ്യവില്‍പന ശാലയിലെ ഒരു ദിവസത്തെ വില്‍പന ഒരു കോടി രൂപ കടന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885 രൂപയുടെ മദ്യമാണ്. അതേസമയം, ബീവറേജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്‌ലറ്റില്‍ 48.65 ലക്ഷത്തിന്റെ Read More …

ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു

എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ബസ്‌ ്രൈഡവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍ (27), കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ (25) Read More …

സ്വര്‍ണാഭരണങ്ങള്‍ക്ക് പുതിയ ഐഎസ്‌ഐ മാര്‍ക്ക് നിലവില്‍ വന്നു

കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി പുതിയ ഐഎസ്‌ഐ മാര്‍ക്ക്. ജനുവരി ഒന്ന് മുതല്‍ പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രാബല്യത്തില്‍ വരും. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ‘ഹാള്‍മാര്‍ക്ക്’ സ്റ്റാന്‍ഡേര്‍ഡ് പുനര്‍നിര്‍വചിച്ചു. 22കെ, 18കെ, 14കെ എന്നീ മൂന്നു തരത്തില്‍ മാത്രമേ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയുള്ളൂ. മൂല്യത്തോടൊപ്പം അതതു കാരറ്റേജുകളും സ്വര്‍ണാഭരണത്തില്‍ രേഖപ്പെടുത്തും. Read More …