സംഘടനയെ തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു

കൊച്ചി: എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. എന്തു പ്രശ്‌നങ്ങളുണ്ടായാലും ഫെഡറേഷന്‍ ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ ‘ഭൈരവ’ എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനിലെ 120 കോളജുകളാണ് അടച്ചിടുന്നത്.

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസിന്

കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിച്ചു. തീയറ്റര്‍ വിഹിത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നടപടി. സിനിമ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി തീരുമാനിക്കുന്നത് നിര്‍മാതാക്കളും വിതരണക്കാരും ആയിരിക്കുമെന്നും നേതൃത്വം അറിയിച്ചു. Read More …

വ്യാഴാഴ്ച മുതല്‍ തീയറ്ററുകള്‍ അടച്ചിടും

കൊച്ചി: തീയറ്റര്‍ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയറ്ററുകളും അടച്ചിടാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തിന് ശേഷം പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഇക്കാര്യം Read More …

ഇളവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോളെജ് അധ്യാപകര്‍ക്കുള്ള നെറ്റ് യോഗ്യത നേടാന്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുണ്ടായിരുന്ന ഇളവ് കേരള ഹൈക്കോടതി റദ്ദാക്കി. സംവരണ വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് നല്‍കുന്ന യുജിസി വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കോളജ് അധ്യാപകര്‍ക്കുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകാന്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവു നല്‍കുന്ന യുജിസിയുടെ വ്യവസ്ഥ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി Read More …

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റീലീസിന്

കൊച്ചി: എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു. തീയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം റിലീസ് മുടങ്ങിയ ചിത്രങ്ങളാണ് ജനുവരി 12 മുതല്‍ തീയറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഉള്‍പ്പടെ ആറോളം ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്. ബി ക്ലാസ് തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്‍പ്പെടാത്തെ Read More …

ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയല്ല

കൊച്ചി: പ്രതിഷേധം പരസ്യമാക്കിയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പോക്ക് ശരിയല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ലെന്നും നിലപാട് പുനഃപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണമെന്നും കൊടിക്കുന്നില്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. പരാതികള്‍ വരുമ്‌ബോള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് ശരിയാക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി Read More …

വ്യാജ സിഡി പിടിച്ചെടുത്തു

കൊച്ചി: പുതിയ മലയാള സിനിമകളുടേതുള്‍പ്പെടെ വ്യാജസിഡികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരു വനിതയടക്കം 15 പേര്‍ പിടിയിലായി. ഇവരില്‍നിന്ന് നിരവധി സിനിമകളുടെ സിഡികള്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ കൊച്ചി ,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തും.