മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയില്‍. എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ധിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും Read More …

യുഎപിഎ പേടിച്ച് കരഞ്ഞ് കാലുപിടിച്ച്

കൊച്ചി: മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ കൈകൂപ്പി മാപ്പു ചോദിച്ച് എന്‍ ഗോപാലകൃഷ്ണന്‍. മലപ്പുറം ജില്ലയേയും മുസ്ലിം സമുദായത്തേയും അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഘപരിവാര്‍ ആചാര്യന്‍ ഡോ എന്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് മാപ്പിരന്ന് രംഗത്ത് വന്നിരിക്കുകയാണ്. വിവാദമായ വീഡിയോ മൂന്ന്, നാല് വര്‍ഷം പഴക്കമുള്ളതാണെന്നും ഇസ്ലാം സമുദായത്തിലെ രീതികളെ Read More …

കെ എം മാണി കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചി: കെ എം മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്തു വന്നു. സംഭവത്തില്‍ കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നാണു വിവരം. കോഴക്കേസിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ മുന്‍ ധനമന്ത്രിക്കെതിരായ കുരുക്കുകള്‍ മുറുകുന്നുവെന്നാണു സൂചന.

കോടികള്‍ സൂക്ഷിക്കാന്‍ ഇടമില്ല

കൊച്ചി • ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിട്ടും വരുമാനം സൂക്ഷിക്കാന്‍ വഴി കാണാതെ ബവ്‌റിജസ് കോര്‍പറേഷന്‍. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രത്യേകമായി പ്രവര്‍ത്തിപ്പിച്ചും സുരക്ഷയ്ക്കു പൊലീസിനെ ഉപയോഗിച്ചും പണം നിക്ഷേപിക്കുമെന്ന മാനേജ്‌മെന്റിന്റെ വാക്ക് പാഴ്വാക്കായി. അഞ്ച് ബാങ്ക് അവധി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞയാഴ്ചയിലെ വരുമാനം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതിനെത്തുടര്‍ന്നു കോടിക്കണക്കിനു രൂപയുമായി Read More …

അപര്‍ണ മുരളിയും അതിര് കടക്കുന്നു!

പുതുമുഖ നായികമാരെല്ലാം അരങ്ങേറ്റ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്ക് ചേക്കേറുകയാണല്ലോ. അടുത്തിടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അനുപ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ തുടങ്ങിയവരെല്ലാം തന്റെ ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്കാണ് പോയത്. മികച്ച വേഷങ്ങളിലേക്ക് വിളി വന്നതുകൊണ്ടാണ് ഇവരില്‍ പലരും അന്യഭാഷാ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അപര്‍ണ ബാലമുരളിയും അന്യഭാഷയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. Read More …

പാലാരിവട്ടം മേല്‍പ്പാലം തുറന്നു

കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി പാലാരിവട്ടം മേല്‍പാലം തുറന്നു. പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ജനങ്ങല്‍ക്കു സമര്‍പ്പിച്ചത്. വൈറ്റില–ഇടപ്പള്ളി ബൈപ്പാസില്‍ പാലാരിവട്ടം സിഗ്‌നല്‍ ജംഗ്ഷനിലാണ് പാലം. 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം 40 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വരുമാന രീതികള്‍ Read More …

ചങ്ങനാശേരി കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡിനടുത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം നിഥിന്‍ ആലുംമൂടന്‍ (33), ഫാത്തിമാപുരം വെട്ടുകുഴി സിജോ (22), കുരിശുംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്‍ (24), നാലുകോടി കടുത്താനം Read More …

പരസ്യവിമര്‍ശനവുമായി എം.എം ലോറന്‍സ്

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ് രംഗത്ത്. മന്ത്രി ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ച നടപടിയില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുതാര്യമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ബാധ്യസ്ഥമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണം. ഇനി Read More …