സിനിമ സമരത്തിന് അയവില്ല

കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് എ ക്ലാസ് തീയറ്റര്‍ ഉടമകളും പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ തീരുമാനം. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ സ്ഥാപിത Read More …

കൊച്ചിയില്‍ കെട്ടിയിട്ട ബോട്ടുകള്‍ കത്തിനശിച്ചു

കൊച്ചി: കൊച്ചി പറവൂരില്‍ കെട്ടിയിട്ടിരുന്ന നാല് ബോട്ടുകള്‍ക്ക് തീപിടിച്ചു. പറവൂര്‍ കോട്ടുവള്ളിക്കാവ് ജെട്ടിയിലാണ് സംഭവം. തീപിടുത്തത്തില്‍ ഒരു ബോട്ട് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായുമാണ് കത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കെട്ടിയിട്ട ബോട്ടുകള്‍ക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായും വിവരങ്ങളില്ല. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിനു Read More …

മന്ത്രി എം എം മണിക്ക് കരിങ്കൊടി

കൊച്ചി: കോടതി വിധിക്ക് പിന്നാലെ മന്ത്രി എം എം മണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം. കളമേശിര പത്തടിപ്പാലത്തും എറണാകുളം ടൗണ്‍ ഹാളിനു മുന്നിലുമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്. തടയാനെത്തിയ സി പി എം പ്രവര്‍ത്തകരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേല്‍ക്കുകയും ചെയ്തു. സ്വകാര്യ ചടങ്ങില്‍ Read More …

പൈലറ്റ് ഇറങ്ങിപ്പോയി; വിമാന യാത്ര മുടങ്ങി

നെടുമ്പാശേരി: പറക്കല്‍ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്നു വിമാനത്തിന്റെ തുടര്‍യാത്ര മുടങ്ങി. ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന കാരണത്താല്‍ ഇറങ്ങിപ്പോയത്. ഇതേത്തുടര്‍ന്നു വിമാനം കോഴിക്കോട്ടേക്ക് പോയിട്ടില്ല. കോഴിക്കോട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇറങ്ങേണ്ട വിമാനം മുടല്‍മഞ്ഞു മൂലം നെടുമ്പാശേരിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്നു Read More …

കൊച്ചി നഗരത്തില്‍ വന്‍ കറന്‍സി വേട്ട

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ 35 ലക്ഷം രൂപ പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍നിന്നാണ് പണം പിടിച്ചെടുത്തത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറി നല്കുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിലായി. ഇടപ്പള്ളി പള്ളിക്കു സമീപത്തുവച്ച് അദായനികുതി വകുപ്പ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇതില്‍ മൂന്നു പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. നോട്ടു മാറ്റി നല്കണമെന്നാവശ്യപ്പെട്ട് Read More …

മൃതദേഹം നാളെ സംസ്‌കരിക്കണം

കൊച്ചി: നിലന്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം നാളെ സംസ്‌കരിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മൃതദേഹം അജിതയുടെ സുഹൃത്തുക്കള്‍ ഏറ്റുവാങ്ങും. സംസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുന്‍പ് സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അജിതയുടെ സഹപാഠി ഭഗവത് സിംഗ് കോടതിയെ സമീപിച്ചതിനെ Read More …

ഫൈനലിന് മുമ്പെ തിരിച്ചടി

കാക്കനാട്: ഐ.എസ്.എല്‍. ഫൈനലിന് പന്തുരുളാന്‍ ഒരു ദിവസം മാത്രംശേഷിക്കെ ഫൈനലില്‍ കളിക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനം മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക വാഹനമായ വോള്‍വോ ടൂറിസ്റ്റ് ബസ് പിടികൂടിയത് അനധികൃതമായി വണ്ടിയില്‍ പരസ്യം പതിച്ചെന്നാണ് കുറ്റം. Read More …

പിതാവിന്റെ ഘാതകനെ കണ്ടെത്തി നൈസി

തലയോലപ്പറമ്പ്: നൈസി ഇന്ന് എല്ലാവര്‍ക്കും വിസ്മയമാണ്. എട്ട് വര്‍ഷം മുന്‍പ് പിതാവിന്റെ തിരോധാനത്തിന് ശേഷം രണ്ടു അനുജത്തിമാരും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ അവള്‍ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തുകയായിരുന്നു. തന്റെ ചെറിയ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടുനീക്കുമ്പോഴും പിതാവ് എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു അവള്‍. ഇങ്ങനെ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്ന വിവരം നൈസി Read More …