പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍, യാത്രാക്കൂലി നിയന്ത്രിക്കാന്‍ കോര്‍പ്പസ് ഫണ്ട്

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി Read More …

സാമ്ബത്തിക വളര്‍ച്ച 12.01%, കടക്കെണിയിലും വളര്‍ന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയും കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും അതിജീവിച്ച്‌ കേരളം ഈ സാമ്ബത്തിക വര്‍ഷം 12.01 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചു. കൊവിഡ് കാലത്ത് നെഗറ്റീവിലേക്ക് ( -8.43) കൂപ്പുകുത്തിയ സ്ഥിതിയില്‍ നിന്നാണ് കുതിച്ചുകയറ്രം. 2012-13ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചയാണിത്. നികുതി നികുതിയേതര വരുമാനം ഈ സാമ്ബത്തിക വര്‍ഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ Read More …

ഹെല്‍ത്ത് കാര്‍ഡ്; മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനും നടപടിയ്ക്കും ഉത്തരവിട്ടു

ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച്‌ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച്‌ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ Read More …

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് യൂസര്‍ ഫീ; ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശുചീകരണത്തിനായി ഹരിത കര്‍മ സേനയെ നിയോഗിക്കാന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. വാഹനമൊന്നിന് ഇരുപത് രൂപവീതം ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് Read More …

സില്‍വര്‍ ലൈന്‍ സംസ്ഥാന വികസനത്തിന് അനിവാര്യം; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. Read More …

കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും

തിരുവനന്തപുരം: ഗുജറാത്ത് ആര്‍.ടി.സിയുടെ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും. വഡോദരയിലെ ജി.എസ്.ആര്‍.ടി.സിയുടെ എല്‍.എന്‍.ജി ബസുകള്‍ ഗതാഗതമന്ത്രി ആന്‍റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തി. പരീക്ഷണത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടും. ഗെയിലും സ്വകാര്യ കമ്ബനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ഗുജറാത്ത് ആര്‍ടിസിക്കായി ബസുകള്‍ Read More …

നരേന്ദ്ര മോദിയുടെ ഒമ്ബത് വര്‍ഷം ; പ്രതിശീര്‍ഷക വരുമാനം ഇരട്ടിയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പതു വര്‍ഷം കൊണ്ട് പ്രതിശീര്‍ഷ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച്‌ 1.97 ലക്ഷം രൂപയായി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2014 മുതല്‍ കേന്ദ്ര എല്ലാ പൗരന്മാര്‍ക്കും അന്തസുള്ള മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാലയളവില്‍ രാജ്യം Read More …

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളൂരുവില്‍ തുടര്‍ചികിത്സ നടത്തി ആരോഗ്യനില ഏറെ മെച്ചപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ തുടര്‍ചികിത്സയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ബംഗളൂരുവിലെ ചികിത്സയ്ക്കുശേഷം ശബ്ദം ഏറെ മെച്ചപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും പ്രശ്നങ്ങളായി. കഴിഞ്ഞ ഡിസംബറില്‍ ബംഗളൂരുവില്‍നിന്നു മടങ്ങിയെത്തിയ ശേഷം ജനുവരി ആദ്യം മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ അതിനു സാധിച്ചിട്ടില്ല. ഇതുവരെ Read More …