ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു.
പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചത്. ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
