കലോത്സവത്തിന് അടുത്തവര്‍ഷം മാംസാഹാരം വിളമ്പും: വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമുണ്ട്- മന്ത്രി വ്യക്തമാക്കി.എന്നാല്‍ അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി Read More …

‘സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല’ : ഹൈക്കോടതി

കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ഉണ്ടായിരുന്നത്. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന Read More …

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: പൊലീസ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ കോടതി വിധി ഇന്ന്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. സജി ചെറിയാനെതിരായ കേസില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. സിബിഐ Read More …

മാദ്ധ്യമ പ്രവര്‍ത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷര്‍ട്ടിനെപ്പറ്റി പറയരുതെന്ന് രാഹുല്‍

ലക്നൗ: ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുമാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി. മാദ്ധ്യമങ്ങള്‍ താന്‍ ധരിക്കുന്ന ടി-ഷര്‍ട്ടല്ല ശ്രദ്ധിക്കേണ്ടതെന്നും തന്റെ കൂടെ നടക്കുന്നുവരുടെ വസ്ത്രങ്ങളാണ് കാണേണ്ടതെന്നും രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ധരിക്കുന്ന ടി-ഷര്‍ട്ട് മാത്രമാണ് മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും Read More …

സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ അഴിച്ചുപണി ഉണ്ടായേക്കും. ബോധപൂര്‍വം അവഗണിച്ചവരെ അടക്കം ഉള്‍പ്പെടുത്തും. പ്രകാശ് ജാവദേക്കര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പുനസംഘടന എന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് Read More …

കടമെടുപ്പ്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

തിരുവനന്തപുരം: കിഫ്ബി അടക്കം സ്ഥാപനങ്ങള്‍ എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാറിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. ഇക്കൊല്ലത്തെ കടമെടുപ്പ് പരിധി ഏറക്കുറെ കഴിഞ്ഞതിനാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. പൊതുകണക്ക് ഇനത്തില്‍ വരുന്ന എല്ലാ നീക്കിയിരിപ്പുകളും കിഫ്ബി അടക്കം സ്ഥാപനങ്ങളുടെ വായ്പകളും Read More …

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്കു മൂത്രമൊഴിച്ചു; മദ്യപിച്ച് ലക്കുകെട്ട് അതിക്രമം

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. Read More …

KSRTC ബസില്‍ കുഴഞ്ഞുവീണ യുവതിയെ രക്ഷിക്കാന്‍ ട്രിപ്പ് റദ്ദാക്കി ജീവനക്കാര്‍; അവസരോചിത ഇടപെടലില്‍ യാത്രക്കാരിക്ക് പുതുജീവന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവനക്കാര്‍ ട്രിപ്പ് റദ്ദാക്കി. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍വെച്ചാണ് യുവതി കുഴഞ്ഞുവീണത്. ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോഴാണ് സംഭവം. ഇതോടെ ബസ് തിരികെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്‌ആര്‍ഒ ജീവനക്കാരിയുമായ Read More …