പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍: കേന്ദ്രം മറുപടി നല്‍കണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ അടക്കം നല്‍കിയ ഹര്‍ജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൗരത്വ ഭേദഗതി ഹര്‍ജികളില്‍ അതത് സംസ്ഥാനങ്ങളും മറുപടി നല്‍കണം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള 220 ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും Read More …

നന്നാക്കിയത് ഒരു മാസം മുന്‍പ്; റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആലുവ- പെരുമ്ബാവൂര്‍ റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നതില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിജിലന്‍സിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റോഡില്‍ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വര്‍ഷത്തിലധികമായി. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച്‌ അറ്റകുറ്റപ്പണി Read More …

മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

തിരുവനന്തപുരം: ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാംപേജില്‍ എഴുതിയതുപോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങള്‍ മെനയുകയാണ് കേന്ദ്രം. അതിന് അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തല്‍പ്പര കക്ഷികള്‍. ഇവരുടെ Read More …

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ . ലോക ക്ഷീര ഉച്ചകോടി 2022 ല്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയില്‍ സഹകരണ മേഖലയും നിര്‍ണായക പങ്ക് വഹിക്കും. 2024 നകം ഗ്രാമതലത്തില്‍ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ Read More …

പാരിസിലേയ്‌ക്ക് പറക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ്; തിങ്കളാഴ്ച യാത്ര തിരിക്കും

തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേയ്‌ക്കാണ് മന്ത്രി ആദ്യം യാത്ര ചെയ്യുക. ഈ മാസം 19-ന് അദ്ദേഹം പാരിസിലേയ്‌ക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യന്‍ യാത്ര നടത്തുന്നതിന് മുമ്ബായിരിക്കും മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര. ടൂറിസവുമായി Read More …

‘പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’, ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. ‘യാത്രയില്‍ പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. നാലംഗ സംഘം രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്ന Read More …

ഭാരത്‌ ജോഡോ യാത്ര; കാരവാന്‍ ഉപേക്ഷിച്ച്‌ രാഹുല്‍ ഗാന്ധി അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍

ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച്‌ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ നേതാക്കളും അന്തിയുറങ്ങിയത്‌ നക്ഷത്ര ഹോട്ടലുകളില്‍. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഉറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചത്‌. അതേസമയം, ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ കണ്ടെയ്‌നര്‍ ലോറികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറിക്ക്‌ സമാനമാക്കിയെടുത്തത്‌. എസി, കട്ടില്‍, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്‌. Read More …

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ സംസ്ഥാന ധനവകുപ്പ്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത്. ഗ്രാമ – നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും. റിപ്പോർട്ട് വൈകാതെ Read More …