കെ​​എ​​സ്‌ആ​​ര്‍​ടി​​സി ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ര്‍​ദ​​നം: ഹൈ​​ക്കോ​​ട​​തി റി​​പ്പോ​​ര്‍​ട്ട് തേ​​ടി

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കാ​​​​ട്ടാ​​​​ക്ക​​​​ട​​​​യി​​​​ല്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ മ​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​​ട്ടു പി​​​​താ​​​​വി​​​​നെ മ​​​​ര്‍​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ടു ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ടി​​​​യ​​​​ന്ത​​​​ര റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി. മ​​​​ക​​​​ളു​​​​ടെ ക​​​​ണ്‍​സ​​​​ഷ​​​​ന്‍ ടി​​​​ക്ക​​​​റ്റ് പു​​​​തു​​​​ക്കാ​​​​നെ​​​​ത്തി​​​​യ പി​​​​താ​​​​വ് ആ​​​​മ​​​​ച്ച​​​​ല്‍ സ്വ​​​​ദേ​​​​ശി പ്രേ​​​​മ​​​​നനാ​​​​ണ് മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് സം​​​​ഭ​​​​വ​​​​മ​​​​റി​​​​ഞ്ഞ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ദീ​​​​പു ത​​​​ങ്ക​​​​ന്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി​​​​യ​​​​ത്. കെ​​​​എ​​​​സ്‌ആ​​​​ര്‍​ടി​​​​സി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട Read More …

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കം; വിഭജിച്ച്‌ നാല് സ്വതന്ത്ര സ്ഥാപനങ്ങളാക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ (KSRTC) രക്ഷിക്കാന്‍ അവസാന നീക്കവുമായി സര്‍ക്കാര്‍. നാലു സ്വതന്ത്ര സ്ഥാപനമായി കോര്‍പറേഷനെ വിഭജിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സര്‍വീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ Read More …

നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു

സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതായ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടതെന്നാണ് Read More …

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചന: കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച്‌ വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും Read More …

നിർണായക ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ഡൽഹിക്ക്; കെസി വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ

ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരും. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി Read More …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ ഭരണഘടനാ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം.ഗവര്‍ണര്‍ സര്‍ക്കാര്‍ പോലൊരു അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് ഇപ്പോള്‍ രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ Read More …

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. KK രാഗേഷിനെതിരെ ഉന്നയിച്ചത് വിലകുറഞ്ഞ ആക്ഷേപമാണെന്നും, പ്രതിഷേധക്കാരെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും, പ്രോട്ടോക്കോള്‍ അടക്കം എല്ലാം ലംഘിച്ചാണ് RSS മേധാവിയെ കണ്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍; സി.പി.ഐക്കെതിരെ കെ.ടി ജലീല്‍

സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ടി ജലീല്‍ എം.എല്‍.എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകും. യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ ‘അസുഖം’ Read More …