ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടേത് നീചമായ സമീപനം; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിഷയങ്ങളോട് മറുപടി പറയുന്നതിന് പകരം അദ്ദേഹത്തിനെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവര്‍ണര്‍ക്കെതിരെ നടന്ന ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിച്ചില്ല. Read More …
